ബാംഗ്ലൂർ സെന്റർ വൺ പി.വൈ.പി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബിന്നി, ബാംഗ്ലൂർ

ബെംഗളൂരു: ഐ പി സി കർണാടക ബാഗ്ലൂർ സെന്റർ വൺ പി വൈ പി എ 2017-2018 ഭാരവാഹികളായി പാസ്റ്റർ സാബു ജോൺ (പ്രസിഡന്റ്), ജയിംസ് പാറേൽ (വൈസ് പ്രസിഡന്റ്), പ്രദീപ് മാത്യു (സെക്രട്ടറി), സാം സൈമൺ, (ജോയിന്റ് സെക്രട്ടറി), ബോബൻ സാമുവൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ബ്ലെസ്സൺ തോമസ് ,ബിന്നി പി ജോൺ ,രാഹുൽ കുട്ടൻ ,സൈജു പി ജെ ,Evg .ഹരിപ്രസാദ് ,ഹൻസൽ തോമസ് എന്നിവരെ കൗൺസിൽ മെംബേർസ് ആയും തിരഞ്ഞെടുത്തു. .

ഒക്ടോബർ ഒന്നിന് പാസ്റ്റര്‍ ഡോ. വർഗീസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഹൊറമാവ് അഗര ഐപിസി ഹെഡ് ക്വാട്ടേഷ്സിലായിരുന്നു തിരഞ്ഞെടുപ്പ്. ഒക്ടോബർ 29-നു പാസ്റ്റർ സാബു ജോണിന്റെ അധ്യക്ഷതയിൽ നടന്ന പ്രവർത്തന ഉദ്ഘാടന യോഗത്തിൽ പാസ്റ്റര്‍ ഡോ. വർഗീസ് ഫിലിപ്പ് 2017-2018 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ജോ തോമസ് മുഖ്യ പ്രഭാഷകനായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like