കേരളത്തിൽ പാസ്റ്ററുമാരെ കള്ളകേസുകളിൽ കുടുക്കുവാൻ ആസൂത്രിത നീക്കം

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ പല സ്ഥലങ്ങളിലും പാസ്റ്ററുമാരെ കള്ളകേസുകളിൽ കുടുക്കുവാൻ ആസൂത്രിത നീക്കം. നേരിട്ട് കായികമായി നേരിടുവാൻ കഴിയാത്ത സാഹചര്യത്തിൽ കള്ളകേസുകളിൽ കുടുക്കുവാനും സഭയെ തകർക്കുവാനും ആസൂത്രിക നീക്കങ്ങൾ നടക്കുന്നതായി സമീപകാല സംഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നു.

ഇന്നലെ തൊടുപുഴയിൽ അറസ്റ്റിലായ പാസ്റ്റർ.സെബാസ്റ്റ്യൻ വളരെ ആത്മീയ നിലവാരം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും സഭാ വിശ്വാസ സമൂഹത്തിൽ സ്വീകാര്യനുമായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വളർച്ച ചില സംഘടനകളെ പ്രകോപിക്കുകയും അദ്ദേഹത്തെ നേരത്തെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിലൊന്നും പിൻന്മാറാതെ സഭാഹോൾ പണിയുകയും ചില നാളുകളായി സഭ വളർച്ചയുടെ പാതയിലായിരുന്നു. ഇതിൽ പ്രകോപിതരായ ചില സംഘടനകളാണ് വളരെ ആസൂത്രിതമായി പാസ്റ്ററെ സ്ത്രീവിഷയം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്.
സമാനമായ സംഭവങ്ങൾ പലതും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീ പീഢന വിഷയങ്ങൾ ഗൗരവകരമായ നിയമ വിഷയമായതിനാൽ ഇത്തരം കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കായംകുളത്ത് വിഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്ന മിസ്പ എന്ന സ്ക്കൂളിന് എതിരെ കുട്ടിയെ സ്കൂൾ അധികാരികൾ പീഡിപ്പിച്ചു എന്ന കള്ളക്കേസ് കൊടുത്ത് സ്ക്കൂൾ പൂട്ടിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പി.റ്റി.എ യും നാട്ടുകാരും ചേർന്ന് ആ വിഷയത്തിൽ സ്ക്കൂളിന് പിന്തുണ നൽകുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.

post watermark60x60

അനാവശ്യമായി കള്ളക്കേസുകളിൽ കുടുക്കുവാനുള്ള ശ്രമങ്ങളിൽ പാസ്റ്ററുമാരും സഭാ ശുശ്രൂഷകരും ജാഗരൂകരായിക്കേണ്ടതാണ്.
തൊടുപുഴയിലെ നിരപരാധിയായ പാസ്റ്റർ സെബാസ്റ്റ്യന്റെ വിഷയത്തിൽ സഭാ നേതൃത്വങ്ങളുടെയും, പെന്തകോസ്ത് ഐക്യ സംഘടനകളുടെയും ഇടപെടലുകൾ അനിവാര്യമാണെന്ന ആവശ്യം വിശ്വാസ സമൂഹത്തിൽ ശക്‌തമാകുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like