ചെറുചിന്ത: വാർദ്ധക്യം | രഞ്ജി പി തോമസ്

സ്വർഗ്ഗത്തിൽനിന്നൊരു കുറിപ്പ് …..

എനിക്കും ഉണ്ടായിരുന്നു ഒരു യൗവനം സ്നേഹാർദ്ധരായ മക്കൾ ഭർത്താവ് സ്നേഹിതർ ഒക്കെ ആയി മറക്കാൻ ഇഷ്ടമല്ലാത്ത ഒരു നല്ല കാലം .ഒരിക്കലൂം അസ്തമിക്കില്ല കരുതിയ ഒരു കാലം.
മനുഷ്യർ ഒരിക്കലൂം ചിന്ടിക്കാൻ ഇഷ്ട്ടപ്പെടാത്ത വാർധക്യത്തെ പറ്റിഞാൻ എന്തിനു ചിന്തിക്കണം ,ജീവിതത്തിന്റെ അസ്തമയം വാർദ്ധക്യം ആണെന്നുള്ള സത്യത്തെ ഉൾക്കൊള്ളാതെ എല്ലാവരെയും പോലെ ഞാനും ജീവിച്ചു .
ദൈവത്തെക്കാൾ അധികമായി ഞാനും എന്റെ കുടുംബത്തെ സ്നേഹിച്ചു.മക്കളിൽ നിന്നുള്ള കരുതൽ ഞാനും ഏറെ കൊതിച്ചു ,ആ നാളുകളിൽ അത് അധികമായി ലഭിക്കുകയും ചെയ്തു .ജോലി കാരണം പലസ്ഥലങ്ങളിലും മാറി മാറി താമസിക്കണ്ട വന്നു അപ്പോളൊക്കെയും കുടുംബത്തെയും കൂടെ കൂട്ടി .ഏതൊരു സാധാരണക്കാരന്റെ മക്കളെയും പോലെ അവരും പ്രകൃതിയോടെ ചേർന്നു അങ്ങ് വളർന്നു.
പഠനത്തിൽ മോശമല്ലാത്ത എന്റെ പൊന്നുമക്കളെ സമൂഹത്തിൽ തരക്കേടില്ലാത്ത ജോലികളും സ്വന്തമാക്കി.അവർ ഓരോരുത്തരും കുടുംബസ്ഥർ ആകേണ്ട സമയമെത്തിയപ്പോൾ പലപ്പോഴായി അവർ ഓരോരുത്തരായി വിവാഹിതരായി.വളരെ സ്നേഹത്തോടെ ഞങ്ങളുടെ മക്കളും അവർക്കു കൂട്ടായി വന്ന പെൺമക്കളും ഒരുമിച്ചുള്ള കുറെ നല്ല നാളുകൾ ഞാനും ഓർക്കുന്നു.കാലചക്രത്തിനു വേഗത കൂടിയത് പോലെ എനിക്ക് തോന്നി,പൊന്നുമക്കൾക്കു ഓരോരുത്തർക്കായി ദൈവം തലമുറയെയും ദാനമായി കൊടുത്തു .കൊച്ചുമക്കളും അവരുടെ ചിരിയും കളിയും ഒക്കെയായി ഭൂമിയിൽ എനിക്ക് സ്വർഗ്ഗ തുല്യമായി ലഭിച്ച കുറച്ചു നല്ല നാളുകൾ .ഇതിനിടയിൽ ഞാൻ അറിയാതെ എന്നിലെ സ്വാർത്ഥത ബലപ്പെടുവാൻ തുടങ്ങി, ഇതുവരെയും മക്കളിൽ ലഭിച്ചു കൊണ്ടിരുന്ന കരുതൽ നഷ്ടമായി എന്നുള്ള നിരാശ അല്ലങ്കിൽ സ്നേഹം കുറഞ്ഞു പോയി എന്നുള്ള തോന്നൽ എന്റെ മനസിനെ വല്ലാതെ വേട്ടയാടുവാൻ ആരംഭിച്ചു .എന്റെ കണക്കുകൂട്ടലുകൾ പിഴക്കുവാൻ തുടങ്ങി……….
വന്നു കയറിയ പെണ്മക്കളെ സ്വന്തം മക്കളായി കാണണം എന്ന് പഴമക്കാർ പറഞ്ഞത് ഞാനും ,ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കാണണം എന്നുള്ളത് പെൺമക്കളെയും മറന്നു തുടങ്ങി.അധികം വൈകാതെ ഒന്നിന് പുറകെ ഒന്നായി ഓരോ മക്കളും എന്നിൽ നിന്ന് അകലാൻ തുടങ്ങി .ഞാൻ അതിനു അവരെ മാത്രം തെറ്റ് പറയില്ല ,സ്വയം പിഴവിന് മറ്റുള്ളവരെ തെറ്റുപറഞ്ഞിട്ടു എന്തു കാര്യം………..
നിനച്ചിരിക്കാത്ത സമയത്തു എന്റെ കൂട്ടാളി (ഭർത്താവ്) എന്നോട് വിട പറഞ്ഞു .അദ്ദേഹത്തിന്റെ വിയോഗം എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു .ശിഷ്ടകാല അനുഭവങ്ങൾ സ്വർഗത്തിൽ എത്തി വിശദീകരിക്കാം എന്ന് മൗനം പൂണ്ടു ഞാൻ അദ്ദേഹത്തെ പ്രത്യാശയോടെ യാത്രയാക്കി.പിന്നീട് ഞാനും അദ്ദേഹത്തെ ഓർത്തു അഭിമാനം കൊണ്ടു കാരണം എന്താണന്നല്ലയ് ?യഥാർഥ ശൈശവം അനുഭവിക്കാതെ നേരത്തെ ജീവിതത്തോട് വിടവാങ്ങിയതിനു .
അധികം താമസിയാതെ ഞാനും ഒരു രോഗിയായി ,യൗവനത്തിൽ ഓർക്കാൻ മനഃപൂര്വമായി മറന്നു കളഞ്ഞ അസ്തമയത്തിൽ ഞാനും എത്തിപ്പെട്ടു ,ഒറ്റപ്പെടലിന്റെ വേദന നുണയാൻ തുടങ്ങിയിരിക്കുന്നു.ജോലി തിരക്ക് മൂലം ഒരു കുഞ്ഞിനെ നോക്കുവാൻ ബേബിസിറ്റിങ്ങിൽ കൊടുക്കുന്നത് പോലെ വാർധക്യത്തിൽ അതുസ്ഥിരമായി വൃദ്ധസദനം ആകുന്നു.അങ്ങനെ ഞാനും അതിലെ ഒരംഗമായി മാറി .ചെറുപ്പത്തിൽ ആരൊക്കെയോ എവിടെ ഒക്കെയോ പറഞ്ഞു കേട്ട ഇടം.
വാർദ്ധക്യം ഒരർത്ഥത്തിൽ മനുഷ്യന്റെ രണ്ടാം ശൈശവം ആണ് ,സ്വന്തമായി നടക്കാൻ ആകാതെ മറ്റുള്ളവരുടെ സഹായത്താൽ പിച്ചവച്ചും,ഭാഷ അറിഞ്ഞിട്ടും സംസാരം പാതി വഴിയിൽ നിലച്ചതും ,എന്തിനേറെ പരസഹായത്തോടെ ഉള്ള ദിനചര്യകളും ,ആദ്യമൊക്കെ വിഷമത്തോടെ എങ്കിലും ചിലപ്പോളൊക്കെ ഈ കരുതലുകൾ ആസ്വദിക്കാറുമുണ്ട് ,ആരൊക്കെയോ അടുത്തുണ്ടെന്നു തോന്നാറുണ്ട്.നമ്മുടേതല്ലാത്ത പലരും നമ്മെ സ്നേഹിക്കുന്നു .ജോലിയുടെ ഭാഗമായി ആണെങ്കിലും ചിരിക്കുന്ന പല മുഖങ്ങൾ .ഇതിനിടയിൽ വല്ലപോലും വന്നു പോകുന്ന രക്തബന്ധങ്ങൾ .
വൈകി പോയിരുന്നു എങ്കിലും ഈ കാലഘട്ടം ആണ് സ്വയം മനസിലാക്കുവാൻ എന്നെ ഏറെ സഹായിച്ചത് .ഇവിടെ ആണ് ഞാൻ എന്ന മനുഷ്യന്റെ നിശ്ശബ്ദതയിലെ വിങ്ങൽ നേരിട്ട് അനുഭവിച്ചത്.പിന്നിട്ട വഴികൾ ഞാൻ അറിയാതെ എന്റെ മനസ് തിരിഞ്ഞു നോക്കി ആ നോട്ടം ഒരുതുള്ളി കണ്ണുനീർ ആയി പൊടിഞ്ഞു .
ചിലപ്പോളൊക്കെ അതിഥിയായി വരുന്നവർ യാത്ര പറഞ്ഞു പോകുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ കിടക്കയിൽ കിടന്നു മനസ് പിടഞ്ഞ നിമിഷങ്ങൾ കണ്ണീരോടെ വിട പറഞ്ഞ അവസരങ്ങൾ ഞാൻ ഓർക്കുന്നു .വീണ്ടും കാത്തിരുന്ന് പ്രിയപെട്ടവരുടെ വരവിനായി നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ശാശ്വതമല്ലലോ ……….ഇക്കുറി അവരുടെ വരവിനു കത്ത് നിൽക്കാതെ ഞാനും യാത്രയായി,നിത്യമായ ആ പര്തീസയിലേയ്ക്ക് ….!!!!!!!!!!

ദൈവം നമുക്ക് തന്നിട്ടുള്ള ഈ ചെറിയ ആയുസ്സിൽ നാം ആഗ്രഹിക്കുന്ന പലതും പലപ്പോഴും ആഗ്രഹപൂർത്തീകരണത്തിൽ എത്തിച്ചേരാതെ നമ്മോടൊപ്പം കുഴിച്ചു മൂടപെടാറുണ്ട് …..മറ്റുള്ളവരുടെ മനസിലെ ആഗ്രഹങ്ങൾ കാണുവാൻ ഉള്ള ദീര്ഘദൃഷ്ടി നമ്മളിൽ ഓരോരുത്തരിലും ഉണ്ടായാൽ നമ്മുടെ ആഗ്രഹങ്ങൾ ഒന്നും കുഴിച്ചു മൂടേണ്ടി വരില്ല.
മറ്റുള്ളവർ നമ്മെ സ്നേഹിക്കുക എന്നത് നമ്മുടെ അവകാശം അല്ല മറിച്ചു ചെറിയ വിട്ടുവീഴ്ചകളിൽ കൂടെ നാം അവരിൽ നിന്ന് നേടി എടുക്കേണ്ട ഒന്നാണ് എന്നുള്ള തിരിച്ചറിവ് നാം മറന്നു പോകരുത് …….

സ്വാർത്ഥ ചിന്തകൾക്ക് ഇടം കൊടുക്കാതെ മറ്റുള്ളവരെ നമ്മെക്കാൾ അധികമായി സ്നേഹിക്കുക.അവർക്കു നമ്മോടുള്ള സ്നേഹം തിരിച്ചറിയുക .വാർദ്ധക്യം എന്നത് ഏതൊരു മനുഷ്യനും കടന്നു പോകേണ്ടിവരുന്ന അവസാന കാലഘട്ടം ആണെന്നുള്ള നഗ്ന്നസത്യം ഓർക്കാതെ പോകരുത് .എന്നെ പോലെ എല്ലാവർക്കും അതൊരു തിരിഞ്ഞു നോട്ടം കൂടി ആണ് ,ജീവിത മേടുകളിൽ നാം സഞ്ചരിച്ച പാതകൾ ,കഴിഞ്ഞുപോയ നിമിഷങ്ങൾ ,എവിടെയോ പരിചയപ്പെട്ട എന്നാൽ മഞ്ജു പോകാത്ത കുറെ നല്ല ബന്ധങ്ങൾ അങ്ങനെ എന്തെക്കെയോ ……..

സകലവും അവന്റെ കണ്ണിനു മുൻപിൽ നഗ്നവും മലർന്നതുമായി കിടക്കുന്നു അവനുമായിട്ടാകുന്നു നമുക്ക് കാര്യം (എബ്രായർ 4 :13 )

ആയതിനാൽ നന്മ ചെയുക ,മറ്റുള്ളവർക്കുവേൻടി പ്രാർത്ഥിക്കുക .വാർദ്ധക്യം ഒരു ശാപമല്ല അതൊരു യാഥാർദ്ധക്യം ആണെന്നുള്ള തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകട്ടെ !!! വയോജനങ്ങളെ കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കുക ഒറ്റപെടുത്താതിരിക്കുക …..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.