ആത്മീക ഉണർവിന് സാക്ഷ്യം വഹിച്ചു പട്യാല

News : Jobin K Issac

പട്യാല : പഞ്ചാബ്, ജമ്മു കാശ്മീർ, ചണ്ഡീഗഡ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന എജി നോർത്തേൺ ഹൈറേഞ്ച് ഡിസ്‌ട്രിക്ട് കൗൺസിൽ ഡിസ്ട്രിക്ട് സി എ യുടെ നേതൃത്വത്തിൽ ഏകദിന യുവജന ക്യാമ്പ് പട്യാലയിൽ വച്ച് നടന്നു. അനുഗ്രഹീത സന്ദേശവും പുതുമയും വ്യത്യസ്തവുമായ പ്രോഗ്രാമുകളും ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു. 86 യുവതീ യുവാക്കൾ ദൈവ വേലക്കായി സമർപ്പിച്ച ക്യാമ്പിൽ ദൈവാത്മാവിന്റെ പ്രവർത്തനം വളരെ പ്രകടമായിരുന്നു. ചരിത്രത്തിലാദ്യമായി എഴുന്നൂറോളം (700 ) പേർ പങ്കെടുത്ത യുവജന ക്യാമ്പ് വ്യക്തമായ ആത്മീക ഉണർവിലൂടെ വിജയകരമായി മാറി . പാസ്റ്റർ. മനോജ് മോൻ ഡാനിയേൽ (ജമ്മു) ഡയറക്ടറായും, പാസ്റ്റർ ബിനു വി. ഡേവിഡ് (പഞ്ചാബ്) സെക്രട്ടറിയായും പാസ്റ്റർ. വികാസ് ട്രെഷറർ (പഞ്ചാബ്) ആയും ഡിസ്ട്രിക്ട് സി എ യിൽ സേവനമനുഷ്ഠിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.