മലബാർ മേഖല കൺവൻഷൻ നവം.15 മുതൽ

Saji Mathai Kathettu,
Publicity Convener,
IPC Malabar Meghala

നിലമ്പൂർ: മലബാറിലെ ഏറ്റവും വലിയ പെന്തെക്കോസ്തു സംഗമമായ ഐ. പി. സി.മലബാർ മേഖല കൺവൻഷൻ
2017 നവംബർ 15 ബുധൻ മുതൽ 19 ഞായർ വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ നടക്കും.
15 ന് ബുധനാഴ്ച വൈകിട്ട് 6.30ന് പാസ്റ്റർ വി. ജെ. ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ വിൽസൺ ജോസഫ്, ഷിബു നെടുവേലിൽ, രാജു പൂവക്കാല, ഫിലിപ്പ് പി. തോമസ്, ജോൺ ജോർജ്, ശമുവേൽ ജോൺ, സ്റ്റാൻലി ദാനിയേൽ, വർഗീസ് ഏബ്രഹാം, കെ. എ. എബ്രഹാം, കെ. എം ജോർജ് എന്നിവർ രാത്രി യോഗങ്ങളിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന സോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൺ തോമസ്, ശനിയാഴ്ച പകൽ യുവജന സമ്മേളനത്തിൽ പാസ്റ്റർ വി. പി. ഫിലിപ്പ് എന്നിവരും പ്രസംഗിക്കും. എല്ലാ ദിവസവും പകൽ ശുശ്രഷക സമ്മേളനം, പവർ കോൺഫറൻസ് എന്നിവയും നടക്കും. ഞായറാഴ്ച നടക്കുന്ന സംയുക്താരാധനയിൽ തിരുവത്താഴ ശുശ്രൂഷയും നടക്കും. പത്തനാപുരം ശാലേം വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ ജോൺ ജോർജ് (പ്രസിഡണ്ട്), പാസ്റ്റർ ബിജോയ് കുര്യാക്കോസ്(സെക്രട്ടറി), ജോർജ് തോമസ് ( ട്രഷറാർ), പാസ്റ്റർ കെ.സി. ഉമ്മൻ(ജന. കോഡിനേറ്റർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്. ഐ. പി. സി മലബാർ മേഖലയുടെ കീഴിൽ 30 സെന്ററുകളിലായി 534 സഭകളാണ് ഉള്ളത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.