ലേഖനം:ദൈവം വലിയവനാക്കിയവൻ

ഷീല ദാസ്‌

മോശയുടെ മരണശേഷം ആരെയാണു് തിരഞ്ഞെടുക്കേണ്ടത്‌ എന്ന് യിസ്രായേൽ ചിന്തിച്ചു കാണും. എന്നാൽ മോശെ ജീവനോടെയിരുന്നപ്പോൾ തന്നേ ദൈവം അതിനുള്ള വ്യക്തിയെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. മാനുഷിക തിരഞ്ഞെടുപ്പുകൾ സാഹ്ചര്യങ്ങളെ നോക്കിയും മുഖം നോക്കിയും ഒക്കെയണെന്ന് ചരിത്രങ്ങൾ തെളിയിക്കുന്നു.എന്നാൽ യോഗ്യത നോക്കാതെ ,ദൈവിക പദ്ധതിക്കുവേണ്ടി , ദൈവം ഒരാളെ തിരഞ്ഞെടുക്കുമ്പോൾ മാനുഷികമായ അഭിപ്രായങ്ങളൊന്നും അവൻ  കാര്യമാക്കുന്നില്ല.

മോശയുടെ മരണശേഷം ആരെയാണു് തിരഞ്ഞെടുക്കേണ്ടത്‌ എന്ന് യിസ്രായേൽ ചിന്തിച്ചു കാണും. എന്നാൽ മോശെ ജീവനോടെയിരുന്നപ്പോൾ തന്നേ ദൈവം അതിനുള്ള വ്യക്തിയെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. മാനുഷിക തിരഞ്ഞെടുപ്പുകൾ സാഹ്ചര്യങ്ങളെ നോക്കിയും മുഖം നോക്കിയും ഒക്കെയണെന്ന് ചരിത്രങ്ങൾ തെളിയിക്കുന്നു.എന്നാൽ യോഗ്യത നോക്കാതെ ,ദൈവിക പദ്ധതിക്കുവേണ്ടി , ദൈവം ഒരാളെ തിരഞ്ഞെടുക്കുമ്പോൾ മാനുഷികമായ അഭിപ്രായങ്ങളൊന്നും അവൻ  കാര്യമാക്കുന്നില്ല. യിസ്രായേൽ ജനത്തിന്റെ നടുവിൽ യോഗ്യതയുള്ള പലരും ഉണ്ടായിരുന്നു. പലരുടെയും പേരുകൾ മനസ്സിൽ വന്നു കാണും.എന്നാൽ ദൈവത്തിന്റെ മനസ്സിലിരിക്കുന്നത്‌ ആരാഞ്ഞറിയുവാനാർക്കും കഴിയില്ല.     മോശയുടെ പിൻ ഗാമിയായി ദൈവം തിരഞ്ഞെടുത്തത്‌ ദൈവ മനുഷ്യനായ യോശുവയെ ആയിരുന്നു.യോശുവയിൽ ദൈവം അനേകം നല്ല ഗുണങ്ങൾ കണ്ടിരുന്നു. അതുമൂലം ദൈവത്തിന്റെ മനസ്സിൽ നേരത്തെ തന്നെ യോശുവയെ യിസ്രായേൽ ജനത്തിന്റെ നായകനായി അഭിഷേകം ചെയ്തിരുന്നു.യോശുവയുടെ ജീവിതത്തിലെ പ്രത്യേകതകളാണു് അതിനു കാരണമായത്‌. സമാഗമന കൂടാരത്തിൽ മോശെ ദൈവത്തോട്‌ സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക്‌ മടങ്ങിവന്നു. എന്നാൽ യോശുവ എന്ന ബാല്യക്കാരനോ കൂടാരം വിട്ടുപിരിയാതിരുന്നു.(പുറ 33:11) മറ്റുള്ള ബാല്യക്കാർ സ്വന്തമായ കാര്യങ്ങൾക്കു വേണ്ടി ഓടി നടക്കുമ്പോൾ, ദൈവസാന്നിദ്ധ്യത്തിനു വേണ്ടി ആഗ്രഹിച്ച്‌ ദൈവത്തെ കാത്തിരുന്ന യോശുവായെ ദൈവം പ്രത്യേകതയുള്ളവനായി കണ്ടു.ദൈവം തിരഞ്ഞെടുക്കുന്നവർ ദൈവസാന്നിദ്ധ്യത്തിനു വേണ്ടി കൊതിക്കുന്നവരും അതിൽ സന്തോഷം കണ്ടെത്തുന്നവരുമായിരിക്കണം. ദൈവസാന്നിദ്ധ്യം അനുഭവിക്കാത്തവർ എത്ര വലിയ നേതാക്കന്മാർ ആണെന്നു തോന്നിയാലും ദൈവം അവരെ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നേതാക്കന്മാർ അണികളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നവരാണു്.എന്നാൽ ആത്മീക ഗോളത്തിലും തങ്ങളെ നേതാക്കന്മാരാക്കിയ ദൈവത്തെ മറന്ന്, അണികളുടെ സാന്നിദ്ധ്യത്തിൽ മതിമറന്ന്, അഹങ്കരിക്കുന്നവർ മടങ്ങി വന്നെങ്കിൽ നന്നായിരുന്നു.യോശുവ ദൈവത്തെ പിരിയാനാഗ്രഹിച്ചില്ല. ഏത്‌ അവസ്ഥയിലും  ദൈവത്തെ  വിട്ടുപിരിയാതിരുന്നവനെ ദൈവം വലിയവൻ ആക്കി.             യോശുവയെക്കുറിച്ച്‌ പിന്നീട്‌ പറയുന്നു, അവൻ ദൈവാത്മാവുള്ള പുരുഷൻ (സംഖ്യ.27:18)ദൈവം ഒരുവനെ വലിയവൻ ആക്കുവാനാഗ്രഹിക്കുമ്പോൾ, ദൈവം തന്റെ ആത്മാവിനെ അവന്റെ മേൽ പകരും.ദൈവത്തിന്റെ ആത്മാവുള്ളവൻ ദൈവഹിതം അറിയും.ദൈവാത്മാവു നടത്തുന്ന ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിന്റെ ആത്മാവുള്ളവനു ക്രിസ്തുവിന്റെ സ്വഭാവം ഉണ്ടാകും.ദൈവീക സ്വഭാവം ഇല്ലാത്തവനു് ജനത്തെ  സഹിഷ്ണതയോടെ നയിക്കാൻ കഴിയില്ല.മോശെ ജനത്തെ നയിക്കുന്നത്‌ കൂടെ നിന്ന് കണ്ട ദൈവ മനുഷ്യനാണു യോശുവ.മോശെ അനുഭവിച്ച മാനസിക സംഘർഷങ്ങളും അവൻ എടുത്ത തീരുമാനങ്ങളും ദൈവവും ആയി മോശെക്കുണ്ടായിരുന്ന ബന്ധവുമൊക്കെ അറിഞ്ഞപ്പോൾ യോശുവ മോശയെ എങ്ങനെ താങ്ങി എന്നൊക്കെ ദൈവം നോക്കിക്കാണും.മോശെയോടു കൂടെ നിന്ന് ധൈര്യപ്പെടുത്തിയ, ദൈവത്തിന്റെ സ്വഭാവം മനസ്സിലാക്കിയ യോശുവയെയാണു് ദൈവം  തിരഞ്ഞെടുത്തത്‌.നേതാവിന്റെ തലക്കനത്തേക്കാൾ, ദൈവത്തിന്റെ സൗമ്യത വെളിപ്പെട്ട മനുഷ്യനായിരുന്നു മോശെ.ആ മോശെയുടെ പിൻ ഗാമിയും സൗമ്യനായി ദൈവാത്മാവിനാൽ  നിലനിന്നു. ക്രിസ്തുവിന്റെ സ്വഭാവം തന്നിൽ വെളിപ്പെട്ടു. നേതൃത്വം ലഭിച്ചാൽ അഹങ്കരിച്ച്‌, സ്വഭാവം മാറുന്ന, ആത്മീകം പോലും മാറ്റിനിറുത്തി, ലോക മനുഷ്യരേക്കാൾ അധ്‌:പതിച്ച നിലയിലേക്ക്‌ താഴുന്നവർ ഇത്‌ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു.ദൈവം അനുവദിച്ച സമയത്ത്‌ ലഭിക്കുന്ന സ്ഥാനമാനങ്ങളിൽ അഹങ്കരിക്കാതെ, ക്രിസ്തുവിന്റെ സ്വഭാവം ഉള്ളവരായി മാറട്ടെ. സകല അധികാരങ്ങളും ഉള്ളപ്പോഴും തന്നെ അടിച്ചവനോടു പ്രതികരിക്കാതിരുന്ന, യേശുവിന്റെ സ്വഭാവം വെളിപ്പെട്ടാൽ ദൈവം മാനിക്കും.പ്രശ്നത്തിന്റെ നടുവിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കാതെ ജനത്തെ സമാധാനിപ്പിക്കുവാൻ ശ്രമിച്ച യോശുവയെപ്പോലെ മറ്റൊരു നേതാവ്‌ യിസ്രായേൽ ജനത്തിന്റെ നടുവിൽ കാണുകയില്ല.ദൈവാത്മാവിൽ കാര്യങ്ങളെ വിവേചിച്ചറിഞ്ഞ്‌,ദൈവിക സ്വഭാവത്തിൽ നില നിന്ന്, കുറ്റം പറയാൻ ഇല്ലാത്ത ഒരാളായിത്തീർന്ന യോശുവയെ ദൈവം വലിയവൻ ആക്കി.      മോശെ ദൈവകൽപ്പന അനുസരിച്ച്‌,തന്റെ മഹിമയിൽ ഒരംശം യോശുവയുടെ മേൽ വെച്ചു, കൂടാതെ കൈവെച്ചനുഗ്രഹിച്ചു. ദൈവിക നിയോഗം അനുസരിച്ച മോശയുടെ  അനുഗ്രഹവും തന്റെ മേൽ ലഭിച്ചു. ഇന്നത്തെ നേതാക്കന്മാർ തന്റെ ശുശ്രൂഷകരെ അനുഗ്രഹിപ്പാൻ തുനിഞ്ഞെങ്കിൽ………. ദൈവം ഏൽപ്പിച്ച ശുശ്രൂഷ തീർന്നു എന്നറിഞ്ഞപ്പോൾ,വാഗ്ദത്തകനാൻ കാണാൻ ഭാഗ്യം ലഭിച്ചില്ല എന്ന് മനസ്സിലായപ്പോൾ, പരാതികളൊന്നുമില്ലാതെ തനിക്കു ശേഷം നിയോഗിച്ചവനെ, അനുഗ്രഹിപ്പാൻ മനസ്സായ മോശെ എത്ര വലിയവൻ.മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയയില്ലാത്ത, ചവിട്ടിത്താഴ്തുവാനാഗ്രഹമില്ലാത്ത, അപവാദം പറഞ്ഞ്‌ മനസ്സ്‌ വേദനിപ്പിക്കാത്ത മോശെയുടെ സ്വഭാവം യോശുവയ്ക്കും ലഭിച്ചു കാണും.മോശെ കടക്കാൻ ആഗ്രഹിച്ച വാഗ്ദത്ത നാട്ടിലേയ്ക്ക്‌ ജനത്തെ നയിപ്പാൻ ദൈവം തിരഞ്ഞെടുത്ത യോശുവയെ ദൈവം അനുഗ്രഹിച്ചയയ്ക്കുന്നു.മോശെയുടെ കൂടെ ഇരുന്ന ദൈവം യോശുവയുടെ കൂടെയും ഉണ്ട്‌ എന്നു തെളിയിക്കുവാൻ ദൈവത്തിനാണു ധൃതി എന്ന് തോന്നിപ്പോകും. അതേ, വിശ്വസ്തതയോടെ ദൈവത്തിനു വേണ്ടി നിൽക്കുന്നവനെ വലിയവൻ ആക്കുവാൻ ദൈവം തന്നെ മുൻ കൈ എടുക്കും. യിസ്രായേലിന്റെ മുൻപിൽ ദൈവം യോശുവയെ വലിയവൻ ആക്കി. ദൈവത്തിനു വേണ്ടി നിൽക്കാൻ തീരുമാനമെടുത്താൽ സ്വയം വലിയവൻ ആകുവാൻ നോക്കേണ്ട,ദൈവം വലിയവൻ ആക്കും. ദൈവിക സമയത്തിനായി കാത്തിരിക്കുക. ദൈവസാന്നിദ്ധ്യം അനുഭവിച്ച്‌, ദൈവിക സ്വഭാവം ജീവിതത്തിൽ വെളിപ്പെടുത്തി ആത്മ പൂർണനായിത്തീർന്ന യോശുവയെ വലിയവൻ ആക്കിയ ദൈവം  നമ്മെയും വലിയവർ ആക്കും.സമർപ്പിക്കുവാൻ തയ്യാറാവുക.   ദൈവം വലിയവനാക്കിയവൻ.     ഷീലാ ദാസ്‌.              ദൈവദാസനായ മോശയുടെ മരണശേഷം ആരെയാണു് തിരഞ്ഞെടുക്കേണ്ടത്‌ എന്ന് യിസ്രായേൽ ചിന്തിച്ചു കാണും. എന്നാൽ മോശെ ജീവനോടെയിരുന്നപ്പോൾ തന്നേ ദൈവം അതിനുള്ള വ്യക്തിയെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. മാനുഷിക തിരഞ്ഞെടുപ്പുകൾ സാഹ്ചര്യങ്ങളെ നോക്കിയും മുഖം നോക്കിയും ഒക്കെയണെന്ന് ചരിത്രങ്ങൾ തെളിയിക്കുന്നു.എന്നാൽ യോഗ്യത നോക്കാതെ ,ദൈവിക പദ്ധതിക്കുവേണ്ടി , ദൈവം ഒരാളെ തിരഞ്ഞെടുക്കുമ്പോൾ മാനുഷികമായ അഭിപ്രായങ്ങളൊന്നും അവൻ  കാര്യമാക്കുന്നില്ല. യിസ്രായേൽ ജനത്തിന്റെ നടുവിൽ യോഗ്യതയുള്ള പലരും ഉണ്ടായിരുന്നു. പലരുടെയും പേരുകൾ മനസ്സിൽ വന്നു കാണും.എന്നാൽ ദൈവത്തിന്റെ മനസ്സിലിരിക്കുന്നത്‌ ആരാഞ്ഞറിയുവാനാർക്കും കഴിയില്ല.     മോശയുടെ പിൻ ഗാമിയായി ദൈവം തിരഞ്ഞെടുത്തത്‌ ദൈവ മനുഷ്യനായ യോശുവയെ ആയിരുന്നു.യോശുവയിൽ ദൈവം അനേകം നല്ല ഗുണങ്ങൾ കണ്ടിരുന്നു. അതുമൂലം ദൈവത്തിന്റെ മനസ്സിൽ നേരത്തെ തന്നെ യോശുവയെ യിസ്രായേൽ ജനത്തിന്റെ നായകനായി അഭിഷേകം ചെയ്തിരുന്നു.യോശുവയുടെ ജീവിതത്തിലെ പ്രത്യേകതകളാണു് അതിനു കാരണമായത്‌. സമാഗമന കൂടാരത്തിൽ മോശെ ദൈവത്തോട്‌ സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക്‌ മടങ്ങിവന്നു. എന്നാൽ യോശുവ എന്ന ബാല്യക്കാരനോ കൂടാരം വിട്ടുപിരിയാതിരുന്നു.(പുറ 33:11) മറ്റുള്ള ബാല്യക്കാർ സ്വന്തമായ കാര്യങ്ങൾക്കു വേണ്ടി ഓടി നടക്കുമ്പോൾ, ദൈവസാന്നിദ്ധ്യത്തിനു വേണ്ടി ആഗ്രഹിച്ച്‌ ദൈവത്തെ കാത്തിരുന്ന യോശുവായെ ദൈവം പ്രത്യേകതയുള്ളവനായി കണ്ടു.ദൈവം തിരഞ്ഞെടുക്കുന്നവർ ദൈവസാന്നിദ്ധ്യത്തിനു വേണ്ടി കൊതിക്കുന്നവരും അതിൽ സന്തോഷം കണ്ടെത്തുന്നവരുമായിരിക്കണം. ദൈവസാന്നിദ്ധ്യം അനുഭവിക്കാത്തവർ എത്ര വലിയ നേതാക്കന്മാർ ആണെന്നു തോന്നിയാലും ദൈവം അവരെ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നേതാക്കന്മാർ അണികളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നവരാണു്.എന്നാൽ ആത്മീക ഗോളത്തിലും തങ്ങളെ നേതാക്കന്മാരാക്കിയ ദൈവത്തെ മറന്ന്, അണികളുടെ സാന്നിദ്ധ്യത്തിൽ മതിമറന്ന്, അഹങ്കരിക്കുന്നവർ മടങ്ങി വന്നെങ്കിൽ നന്നായിരുന്നു.യോശുവ ദൈവത്തെ പിരിയാനാഗ്രഹിച്ചില്ല. ഏത്‌ അവസ്ഥയിലും  ദൈവത്തെ  വിട്ടുപിരിയാതിരുന്നവനെ ദൈവം വലിയവൻ ആക്കി.             യോശുവയെക്കുറിച്ച്‌ പിന്നീട്‌ പറയുന്നു, അവൻ ദൈവാത്മാവുള്ള പുരുഷൻ (സംഖ്യ.27:18)ദൈവം ഒരുവനെ വലിയവൻ ആക്കുവാനാഗ്രഹിക്കുമ്പോൾ, ദൈവം തന്റെ ആത്മാവിനെ അവന്റെ മേൽ പകരും.ദൈവത്തിന്റെ ആത്മാവുള്ളവൻ ദൈവഹിതം അറിയും.ദൈവാത്മാവു നടത്തുന്ന ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിന്റെ ആത്മാവുള്ളവനു ക്രിസ്തുവിന്റെ സ്വഭാവം ഉണ്ടാകും.ദൈവീക സ്വഭാവം ഇല്ലാത്തവനു് ജനത്തെ  സഹിഷ്ണതയോടെ നയിക്കാൻ കഴിയില്ല.മോശെ ജനത്തെ നയിക്കുന്നത്‌ കൂടെ നിന്ന് കണ്ട ദൈവ മനുഷ്യനാണു യോശുവ.മോശെ അനുഭവിച്ച മാനസിക സംഘർഷങ്ങളും അവൻ എടുത്ത തീരുമാനങ്ങളും ദൈവവും ആയി മോശെക്കുണ്ടായിരുന്ന ബന്ധവുമൊക്കെ അറിഞ്ഞപ്പോൾ യോശുവ മോശയെ എങ്ങനെ താങ്ങി എന്നൊക്കെ ദൈവം നോക്കിക്കാണും.മോശെയോടു കൂടെ നിന്ന് ധൈര്യപ്പെടുത്തിയ, ദൈവത്തിന്റെ സ്വഭാവം മനസ്സിലാക്കിയ യോശുവയെയാണു് ദൈവം  തിരഞ്ഞെടുത്തത്‌.നേതാവിന്റെ തലക്കനത്തേക്കാൾ, ദൈവത്തിന്റെ സൗമ്യത വെളിപ്പെട്ട മനുഷ്യനായിരുന്നു മോശെ.ആ മോശെയുടെ പിൻ ഗാമിയും സൗമ്യനായി ദൈവാത്മാവിനാൽ  നിലനിന്നു. ക്രിസ്തുവിന്റെ സ്വഭാവം തന്നിൽ വെളിപ്പെട്ടു. നേതൃത്വം ലഭിച്ചാൽ അഹങ്കരിച്ച്‌, സ്വഭാവം മാറുന്ന, ആത്മീകം പോലും മാറ്റിനിറുത്തി, ലോക മനുഷ്യരേക്കാൾ അധ്‌:പതിച്ച നിലയിലേക്ക്‌ താഴുന്നവർ ഇത്‌ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു.ദൈവം അനുവദിച്ച സമയത്ത്‌ ലഭിക്കുന്ന സ്ഥാനമാനങ്ങളിൽ അഹങ്കരിക്കാതെ, ക്രിസ്തുവിന്റെ സ്വഭാവം ഉള്ളവരായി മാറട്ടെ. സകല അധികാരങ്ങളും ഉള്ളപ്പോഴും തന്നെ അടിച്ചവനോടു പ്രതികരിക്കാതിരുന്ന, യേശുവിന്റെ സ്വഭാവം വെളിപ്പെട്ടാൽ ദൈവം മാനിക്കും.പ്രശ്നത്തിന്റെ നടുവിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കാതെ ജനത്തെ സമാധാനിപ്പിക്കുവാൻ ശ്രമിച്ച യോശുവയെപ്പോലെ മറ്റൊരു നേതാവ്‌ യിസ്രായേൽ ജനത്തിന്റെ നടുവിൽ കാണുകയില്ല.ദൈവാത്മാവിൽ കാര്യങ്ങളെ വിവേചിച്ചറിഞ്ഞ്‌,ദൈവിക സ്വഭാവത്തിൽ നില നിന്ന്, കുറ്റം പറയാൻ ഇല്ലാത്ത ഒരാളായിത്തീർന്ന യോശുവയെ ദൈവം വലിയവൻ ആക്കി.      മോശെ ദൈവകൽപ്പന അനുസരിച്ച്‌,തന്റെ മഹിമയിൽ ഒരംശം യോശുവയുടെ മേൽ വെച്ചു, കൂടാതെ കൈവെച്ചനുഗ്രഹിച്ചു. ദൈവിക നിയോഗം അനുസരിച്ച മോശയുടെ  അനുഗ്രഹവും തന്റെ മേൽ ലഭിച്ചു. ഇന്നത്തെ നേതാക്കന്മാർ തന്റെ ശുശ്രൂഷകരെ അനുഗ്രഹിപ്പാൻ തുനിഞ്ഞെങ്കിൽ………. ദൈവം ഏൽപ്പിച്ച ശുശ്രൂഷ തീർന്നു എന്നറിഞ്ഞപ്പോൾ,വാഗ്ദത്തകനാൻ കാണാൻ ഭാഗ്യം ലഭിച്ചില്ല എന്ന് മനസ്സിലായപ്പോൾ, പരാതികളൊന്നുമില്ലാതെ തനിക്കു ശേഷം നിയോഗിച്ചവനെ, അനുഗ്രഹിപ്പാൻ മനസ്സായ മോശെ എത്ര വലിയവൻ.മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയയില്ലാത്ത, ചവിട്ടിത്താഴ്തുവാനാഗ്രഹമില്ലാത്ത, അപവാദം പറഞ്ഞ്‌ മനസ്സ്‌ വേദനിപ്പിക്കാത്ത മോശെയുടെ സ്വഭാവം യോശുവയ്ക്കും ലഭിച്ചു കാണും.മോശെ കടക്കാൻ ആഗ്രഹിച്ച വാഗ്ദത്ത നാട്ടിലേയ്ക്ക്‌ ജനത്തെ നയിപ്പാൻ ദൈവം തിരഞ്ഞെടുത്ത യോശുവയെ ദൈവം അനുഗ്രഹിച്ചയയ്ക്കുന്നു.മോശെയുടെ കൂടെ ഇരുന്ന ദൈവം യോശുവയുടെ കൂടെയും ഉണ്ട്‌ എന്നു തെളിയിക്കുവാൻ ദൈവത്തിനാണു ധൃതി എന്ന് തോന്നിപ്പോകും. അതേ, വിശ്വസ്തതയോടെ ദൈവത്തിനു വേണ്ടി നിൽക്കുന്നവനെ വലിയവൻ ആക്കുവാൻ ദൈവം തന്നെ മുൻ കൈ എടുക്കും. യിസ്രായേലിന്റെ മുൻപിൽ ദൈവം യോശുവയെ വലിയവൻ ആക്കി. ദൈവത്തിനു വേണ്ടി നിൽക്കാൻ തീരുമാനമെടുത്താൽ സ്വയം വലിയവൻ ആകുവാൻ നോക്കേണ്ട,ദൈവം വലിയവൻ ആക്കും. ദൈവിക സമയത്തിനായി കാത്തിരിക്കുക. ദൈവസാന്നിദ്ധ്യം അനുഭവിച്ച്‌, ദൈവിക സ്വഭാവം ജീവിതത്തിൽ വെളിപ്പെടുത്തി ആത്മ പൂർണനായിത്തീർന്ന യോശുവയെ വലിയവൻ ആക്കിയ ദൈവം  നമ്മെയും വലിയവർ ആക്കും.സമർപ്പിക്കുവാൻ തയ്യാറാവുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.