സെപ്റ്റംബര്‍ 23-ന് എന്ത് സംഭവിക്കും? വെളിപ്പാട് പുസ്തക പ്രവചന നിവര്‍ത്തിയോ?

വെളിപ്പാട് പുസ്തകം 12-ല്‍ സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന പ്രവചന ഭാഗത്തിന്റെ അക്ഷരീക നിവര്‍ത്തി ഈ മാസം ഇരുപത്തിമൂന്നിന് സംഭവിക്കുമെന്ന് നിരവധി സുവിശേഷകര്‍ വിശ്വസിക്കുന്നു.

ശനിയാഴ്ച  (സെപ്റ്റംബര്‍ 23 ) സഭയുടെ ഉത്പ്രാപനം നടക്കുമെന്ന് വ്യാപക പ്രചരണം. അത് സംബന്ധിച്ച് നിരവധി വാര്‍ത്തകളും വീഡിയോകളുമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വെളിപ്പാട് പ്സ്തകത്തിലെ സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന പ്രവചന ഭാഗത്തിന്റെ അക്ഷരീക നിവര്‍ത്തി ഈ മാസം ഇരുപത്തിമൂന്നിന് സംഭവിക്കുമെന്ന് നിരവധി സുവിശേഷകര്‍ വിശ്വസിക്കുന്നു.

ലോകത്തിന്‍റെ അവസാനമോ?

ബൈബിളിലെ സംഖ്യാ ശാസ്ത്രം കൂട്ടി കിഴിച്ച് സെപ്റ്റംബര്‍ 23-ന് ലോകാവസാനത്തിന്റെ ആരംഭം ആണെന്നും കര്‍ത്താവിന്‍റെ മടങ്ങി വരവാണെന്നും പലരും വിശ്വസിക്കുന്നു. ലൂക്കോസ് 21: 25 മുതൽ 26 ഭാഗങ്ങളില്‍ പ്രതിപാധിക്കുന്നപോലെ അമേരിക്കയില്‍ ദൃശ്യമായ  സോളാർ എക്ലിപ്സിന്റെ തിയതി, ഹാർവി,ഇര്‍മ്മ ചുഴലിക്കാറ്റും ടെക്സസ് വെള്ളപ്പൊക്കവും തുടങ്ങിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ അന്ത്യകാലം വാതില്‍ക്കല്‍ എത്തിയെന്ന്  ചില സുവിശേഷകര്‍ പറയുന്നു. പക്ഷേ നാസ ഈ പ്രചാരണത്തെ എല്ലാം തള്ളി കളയുന്നു.

സെപ്റ്റംബര്‍ 23-ന്  ലോകാവസാനം അല്ലെങ്കില്‍ കര്‍ത്താവിന്‍റെ വരവ് എന്ന് പറയാനുള്ള കാരണങ്ങള്‍:  

  • ആകാശത്തു നടക്കുന്ന നക്ഷത്ര-ഗ്രഹ സംയോജനം
  • 33 എന്ന ദിവസത്തിനു ബൈബിള്‍ നല്‍കുന്ന പ്രത്യേകത. സൂര്യ ഗ്രഹനത്തിനു ശേഷമുള്ള മുപ്പത്തി മൂന്നാമത്തെ ദിവസം.
  • ഈ പ്രതിഭാസം യെരുശലേമിന്റെ മുകളില്‍ നടക്കുന്നു എന്ന വാദം
  • സെപ്റ്റംബര്‍ 21-നു യഹൂദന്റെ പുതിയ വര്ഷം ആരംഭിക്കുന്ന ദിവസം
  • യഹൂദനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഏഴു വര്‍ഷങ്ങളുടെ ആരംഭം. ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന സാബത്ത് വര്‍ഷമാണ്‌ സെപ്റ്റംബര്‍ 23-ന്   ആരംഭിക്കുന്നത്.
  • ഐഖ്യ രാഷ്ട്ര സഭ അന്നേ ദിവസം സമാധാന ദിവസം ആയി കൊണ്ടാടുന്നു. (എന്നാല്‍ അവര്‍ സമാധാനം എന്നും നിര്‍ഭയം എന്നും പറയുമ്പോള്‍ ഗര്‍ഭിണിക്ക്‌ പ്രസവ വേദന വരും പോലെ അവര്‍ക്ക് പെട്ടെന്ന് നാശം സംഭവിക്കും; 1 തെസ്സലൊനീക്യര്‍ 5:3). സെപ്റ്റംബര്‍ 21-നു സമാധാനം എന്ന് ലോകം പറയും 23-നു ഗര്‍ഭിണിക്ക്‌ പ്രസവ വേദ പോലെ ആകാശത്തില്‍ അടയാളം നടക്കും.

ചില വേദ പണ്ഡിതരുടെ  അഭിപ്രായങ്ങള്‍:

ഡേവിഡ് മീഡ്: കഴിഞ്ഞ മാസം നടന്ന സൂര്യ ഗ്രഹനത്തിനു 33 ദിവസത്തിനു ശേഷം ഉത്പ്രാപണം സംഭവിക്കുമെന്ന് ഇദ്ദേഹം മുന്പ് ഒരു ഇന്റെര്‍വ്യൂവില്‍ പറഞ്ഞിരുന്നു. 33 വചനപരമായ് വളരെ പ്രാധാന്യം ഉള്ള സംഖ്യനാണ്. യേശു  33 വര്‍ഷങ്ങള്‍ ജീവിച്ചു, എലോഹിം എന്നത് 33 തവണ ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ബൈബിളിന്റെ വെളിച്ചത്തില്‍ ജ്യോതി ശാത്രത്തെ ബന്ധിപ്പിച്ചു പഠിച്ചാല്‍ സെപ്റ്റംബര്‍ 23-നു ഉത്പ്രാപനം സംഭവിക്കും.

പാസ്റ്റര്‍ എം.എ വര്‍ഗ്ഗീസ്: ബാംഗ്ലൂര്‍ ബെഥേല്‍ എ.ജി ചര്‍ച്ച് പാസ്റ്റര്‍ എം.എ വര്‍ഗ്ഗീസിന്റെ വീഡിയോ ഇതോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് ആകാശത്തില്‍ നക്ഷത്ര മണ്ഡലത്തില്‍ ചില വത്യാസങ്ങള്‍ ഉണ്ടാകും. രണ്ടു നക്ഷത്ര മണ്ഡലങ്ങള്‍ ആണ് ഈ പ്രതിഭാസത്തില്‍ പങ്കെടുക്കുന്നത്. വെളിപ്പാട് പുസ്തകം 12:1-ല്‍ പറയുന്ന  പ്രവചനത്തിന്റെ അക്ഷരീക നിവര്‍ത്തി സംഭവിക്കുന്ന ദിവസമാണ് ഈ സെപ്റ്റംബര്‍ 23. കര്‍ത്താവിന്‍റെ വരവ് എന്നാണെന്ന് ആര്‍ക്കും അറിയില്ല പക്ഷേ കര്‍ത്താവിന്‍റെ വരവിനു മുന്നോടിയായുള്ള ഏറ്റവും പ്രധാന ഒരു അടയാളമാണ് സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് സംഭവിക്കുന്നത്‌ എന്ന് ഇദ്ദേഹം പറയുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ നിത്യനായ കര്‍ത്താവു പ്ലാന്‍ ചെയ്ത ആ വലിയ കാര്യം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തി മൂന്നിന് നടക്കുമെന്നും ദൈവ ജനം ആത്മീയമായ് ഉണരാന്‍ ഉള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റര്‍ ഷിബു പീടിയേക്കല്: ആകാശ ലക്ഷണങ്ങളെ നിസ്സാരമായ് കാണണ്ട. ദൈവം പല കാലഘട്ടത്തിലും  ആകാശ ലക്ഷണങ്ങളില്‍ കൂടി മനുഷ്യനോടു ഇടപെട്ടിട്ടുണ്ട്. സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന് വെളിപ്പാട് പന്ത്രണ്ടില്‍ പറയുന്ന പ്രവചനം സഭയെ കുറിച്ച് ആണെന്നും, ഇസ്രയേലിനെ കുറിച്ച് ആണെന്നും യേശുവിന്‍റെ അമ്മ മറിയയെ കുറിച്ച് ആണെന്നുമുള്ള മൂന്നു പ്രധാന വാദങ്ങളാണ് വേദ പഠിതാക്കളുടെ ഇടയില്‍ പൊതുവേ ഉള്ളത്. എന്നാല്‍ ഈ മൂന്നു വാദങ്ങളെയും തിരസ്കരിച്ചുകൊണ്ട് വന്ന പുതിയ ഒരു ആശയമാണ് വെളിപ്പാട് പന്ത്രണ്ടിലെ സ്ത്രീ ആകാശത്തിലെ അടയാളം ആണെന്ന വാദം.

എന്നാല്‍ ആകാശത്തിലെ അടയാളങ്ങള്‍ അന്വേഷിക്കുന്നവരെ പരിഹസിക്കെണ്ടിയ കാര്യമില്ല. സുപ്രധാന സംഭവങ്ങള്‍ക്ക് മുന്‍പേ ആകാശത്തില്‍ അടയാളങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ വിശ്വാസി സമൂഹം ഭയ ചിത്തരാകരുത്. ഉണര്‍ന്നിരിപ്പിന്‍, നിര്‍മ്മദരായിരിപ്പിന്‍. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ നമ്മള്‍ ചഞ്ചലപ്പെടരുത്. കര്‍ത്താവായ യേശുവിന്‍റെ വരവുമായ് ബന്ദപ്പെട്ടു മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. സംഭവിക്കെണ്ടിയ കാര്യങ്ങള്‍ എല്ലാം തക്ക സമയത്ത് സംഭവിക്കും. കര്‍ത്താവിന്‍റെ മടങ്ങിവരവ് ഒരു ദൈവ പൈതലിന്റെ പ്രത്യാശയാണ്.

സെപ്റ്റംബര്‍ 23-ലെ പ്രതിഭാസവും വെളിപ്പാട് 12-)൦ അദ്ധ്യായവും:

അന്ന് ആകാശത്തില്‍ നക്ഷത്ര സമൂഹങ്ങള്‍ പങ്കെടുക്കുന്ന ഒരു ആകാശ നാടകം സംഭവിക്കുന്നു. വുര്‍ഗോ എന്ന നക്ഷത്ര സമൂഹത്തിനു അഭിമുഖമായ് സൂര്യന്‍ വരുന്നു. (വെളിപ്പാടില്‍ പറഞ്ഞിരിക്കുന്ന സൂര്യനെ അണിഞ്ഞ സ്ത്രീയായ് വുര്‍ഗോയെ ചിത്രീകരിക്കുന്നു). ആ സമയം ചന്ദ്രന്‍ വുര്‍ഗോയുടെ അടിയിലായ് വരുന്നു (അവളുടെ കാല്‍ കീഴില്‍ ചന്ദ്രനും), ശേഷം ലിയോ നക്ഷത്ര സമൂഹത്തിലെ ഒന്‍പതു നക്ഷത്രങ്ങളും മൂന്നു ഗ്രഹങ്ങളും (ബുധൻ, ശുക്രൻ, ചൊവ്വ) വുര്‍ഗോയുടെ മുകളില്‍ വരുന്നു (അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം ഉണ്ടായിരുന്നു). ഈ സമയം ജൂപ്പിറ്റര്‍ എന്നൊരു നക്ഷത്രം വുര്‍ഗോയുടെ വായില്‍ക്കരികിലൂടെ പോയി പുറത്തു വരുന്നു (അവള്‍ ഗര്ഭിണിയായ് നോവുകിട്ടി… കുട്ടിയെ പ്രസവിച്ചു).

ഈ ആകാശ നാടകം നടക്കുന്നത് ഇസ്രായേലിന്റെ മുകളില്‍ ആണെന്നാണ് വിശദീകരണം.


 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.