ഫുലാനി ഭീകരുടെ ആക്രമണത്തില്‍ നൈജീരിയയില്‍ 20 ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചു

ഇക്കഴിഞ്ഞ സെപ്തംബർ ഏഴിന് വടക്ക്-മധ്യ നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലെ ക്രിസ്ത്യൻ ഗ്രാമമായ അൻചയില്‍  അർദ്ധരാത്രിയിൽ ഉണ്ടായ ഫുലാനി തീവ്രവാദികളുടെ ആക്രമണത്തില്‍ 20 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായ്  ഇന്റർനാഷണൽ ക്രൈസ്റ്റ് കൺസേൺ (ഐസിസി) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഉണ്ട്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഏറെയും  സലാമ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗങ്ങള്‍ ആയിരിന്നു.

മുന്‍പും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ക്രൈസ്തവര്‍ ഇരായിട്ടുണ്ട്. നൈജീരിയയില്‍ ബോക്കോ ഹോരം- ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ സ്വന്ത ദേശം വിട്ടു പലായനം ചെയ്യേണ്ട സ്ഥിതിവിശേഷമാണ് ഉള്ളത്.

ലോകത്ത് ക്രൈസ്തവര്‍  ഏറ്റവും അധികം പീഡനം അനുഭവിക്കേണ്ടി വരുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. 2016 ഒക്റ്റോബറില്‍ ഉണ്ടായ ആക്രമണത്തില്‍ ഫുലാനി തീവ്രവാദികൾ 20 ലധികം ക്രിസ്തീയ ഗ്രാമങ്ങളെ ആക്രമിച്ചു. കൃഷിയിടങ്ങള്‍ നശിപ്പിച്ചു, നൂറുകണക്കിന് വീടുകൾ, നിരവധി പള്ളികൾ, വസ്തുക്കൾ നശിപ്പിച്ചു. സര്‍ക്കാരുകളുടെ ഇടപെടല്‍ പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് കടിഞ്ഞാന്‍ ഇടാന്‍ ഉത്തകുന്നില്ലെന്നതാണ് വാസ്തവം.

-ADVERTISEMENT-

-ADVERTISEMENT-

You might also like