സുവിശേഷകന് രാജസ്ഥാനില്‍ ആർഎസ്സിന്റെ കൊടിയ മര്‍ദ്ദനം

രാജസ്ഥാന്‍: സുവിശേഷഷകനും സംഘത്തിനും ഹിന്ദുത്വതീവ്രവാദികളില്‍ നിന്ന് കൊടിയ മര്‍ദ്ദനം. ബുധനാഴ്ചയാണ് സംഭവം. പാസ്റ്റര്‍ ഹാര്‍ജോറ്റ് സേതിക്കും അനുയായികള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ സ്വയം സേവക്‌സംഘാണ് ആക്രമണത്തത്തിന് പിന്നില്‍.

തടിക്കഷ്ണവും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഹ് ജില്ലയിലാണ് സംഭവം നടന്നത്. രാജസ്ഥാനിലെ ഏറ്റവും വലിയ ഗ്രാമമാണിത്.

post watermark60x60

സുവിശേഷപ്രഘോഷണം ആരംഭിക്കാന്‍ നോക്കിനില്ക്കുകയായിരുന്നു അക്രമികള്‍. പ്രസംഗം തുടങ്ങിയ ഉടനെ ആക്രമണം ആരംഭിച്ചു. സേതിയുടെ ഭാര്യയ്ക്കും അടിയേറ്റു. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടി ചെന്ന് വിവരം അറിയിച്ചത് ഭാര്യയായിരുന്നു. സേതിക്ക് തലയ്ക്കും കാലുകള്‍ക്കുമാണ് പരിക്ക്.

അക്രമികളെ അറസ്റ്റ് ചെയ്യാനോ കേസ് അന്വേഷിക്കാനോ ആയിരുന്നില്ല പോലീസിന് താല്പര്യമെന്ന് ആശുപത്രിയില്‍ നിന്ന് സേതി പരാതിപ്പെട്ടു. സമാധാനം പുന:സ്ഥാപിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ അക്രമം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണ് അധികാരികള്‍ക്ക് ഇത്തിരിയെങ്കിലും അനക്കമുണ്ടായത്.

ഓപ്പന്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

-ADVERTISEMENT-

-ADVERTISEMENT-

You might also like