മക്കളെ വളർത്തുമ്പോൾ: ചില നിർദ്ദേശങ്ങൾ

ഡോ. ജോജി മാത്യു കാരാഴ്‌മ (ടൾസ, ഒക്കലഹോമ )

മാതാപിതാക്കൾ ആയിരിക്കുക എന്നത് ഒരു പദവിയും ഉത്തരവാദിത്വവുമാണ്. മക്കളെ വളർത്തുമ്പോൾ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു.

മക്കളോട് തുറന്നു സംസാരിക്കുക.

പൂർവകാല അനുഭവങ്ങൾ , ദൈവം ചെയ്ത അത്ഭുതങ്ങൾ, സ്വന്തം മാതാപിതാക്കളെക്കുറിച്ചു, ജോലിയെക്കുറിച്ചു അങ്ങനെ എന്തുവിഷയങ്ങളുമാകാം. സ്വാഭാവികമായ ഇത്തരം ആശയവിനിമയം കുട്ടികൾക്ക് നല്ല പാഠശാലയാണ്.

post watermark60x60

മക്കൾ പറയുന്നത് തുറന്ന മനസോടെ കേൾക്കുക: പലപ്പോഴും മാതാപിതാക്കൾ മക്കൾ പറയുന്നത് ശ്രദ്ധിക്കാതെ എപ്പോഴും ഉപദേശിക്കുന്നവർ മാത്രമായിരിക്കും .

മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കുക, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. ഒരുമിച്ചു വീട്ടിലെ ജോലികൾ ചെയ്യുന്നതും കളിക്കുന്നതും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സുദൃഢമാകുവാൻ സഹായകരമാണ് .

പ്രോൽസാഹിപ്പിക്കുകയും നല്ലതുചെയ്താൽ അഭിനന്ദിക്കുകയും ചെയ്യുക. വഴക്കുപറയുന്നതിൽ ധാരാളിത്തവും അഭിനന്ദിക്കുന്നതിൽ പിശുക്കുമാണ് പല മാതാപിതാക്കൾക്കും.

മക്കൾ തെറ്റ് ചെയ്‌താൽ അത് തിരുത്തുവാനുള്ള ആർജ്ജവം കാണിക്കേണം. നീ എപ്പോഴുമിങ്ങനാണ്, നീ നന്നാവില്ല തുടങ്ങിയ ശൈലി നല്ലതല്ല.

ടി വി, മൊബൈൽ ഫോൺ തുടങ്ങിയവയുടെ നിയന്ത്രിത ഉപയോഗം മാതാപിതാക്കളും ശീലിക്കുക. ധാര്മികതയ്ക്കു കുടുംബാന്തരീഷത്തിൽ പ്രാധാന്യം നൽകുക.

വീടിനു വെളിയിലിറങ്ങിയുള്ള കളികൾ പോലുള്ള പങ്കാളിത്ത വിനോദങ്ങൾ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികളെ ടി വി, മൊബൈൽ ഗെയിം തുടങ്ങിയവയുടെ അടിമകൾ ആകുന്നതിൽനിന്നു അകറ്റിനിർത്തുന്നു.

മക്കളുടെ കഴിവുകൾ കണ്ടെത്തുവാൻ അവരെ സഹായിക്കുക. ദീർഘകാല ലക്ഷ്യങ്ങൾ പിന്തുടരുവാൻ അവരെ പ്രാപ്തരാക്കുക.

സാധകാല്മക (പോസിറ്റീവ് ) മനോഭാവവും സംസാരരീതികളും കുടുംബത്തിൽ പാലിക്കുക. എപ്പോഴും കുറ്റപ്പെടുത്തുന്നതും കലഹാന്തരീക്ഷവും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കും.

നന്മ്മചെയ്യുന്നതിലും മറ്റുള്ളവരെ സഹായിക്കുന്നതിലും കുടുംബാങ്ങങ്ങൾ ഒരുമിച്ചു പങ്കാളികളാവുക. സ്വയകേന്ദ്രീകൃത മനോഭാവം പരിപോഷിപ്പിക്കരുത്.

കുടുംബത്തിന്റെയും മാതാപിതാക്കളുടെയും ബുദ്ധിമുട്ടും പ്രയാസങ്ങളുമൊക്കെ അറിഞ്ഞുവേണം മക്കൾ വളരാൻ. ധാരാളിത്തവും ദുർവ്യയവും ശീലിപ്പിക്കരുത്.

എല്ലാത്തിനുമുപരി അവർക്കുവേണ്ടി പ്രാർത്ഥിക്കുക. അവരെക്കുറിച്ചു ശുഭമായതു ചിന്തിക്കുക. പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിക്കുവാനവരെ പഠിപ്പിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like