കവിത:യാത്ര

ജസ്റ്റിൻ ജോർജ് കായംകുളം

ശൂന്യതയുടെ കാണാപ്പുറങ്ങളിലേ്ക്ക് സ്വപ്നരഥമേറി
എവിടേയ്ക്ക്എന്നറിയാതെ യാത്രയാകുന്നു ഞാൻ

ഓർമകളുടെ കണക്കു കൂട്ടലുകൾ തെറ്റാൻ തുടങ്ങിയത് തിരിച്ചറിഞ്ഞപ്പോളേക്കും വൈകിപ്പോയി.

എന്നിലെ ഞാൻ പ്രബലനായപ്പോൾ എന്നെ ഞാൻ ആക്കിയവരുടെ നൊമ്പരം കാണാൻ കഴിയാതെ പോയി

പറയുവാനിന്നു വാക്കുകൾക്കില്ല മൂർച്ച
ഒരു പകൽക്കിനാവിനു പോലും കഴിഞ്ഞില്ല ഞാനെന്ന തെറ്റിനെ പൊറുത്തീടുവാൻ..

വെറുക്കരുതെന്ന് മാത്രം പറയുന്നു
ജീവനില്ലാത്തൊരെൻ ഞാനെന്ന ഭാവത്തെയും….

കാത്തിരിപ്പൂ മരണമേ നിന്നെ പുൽകാൻ
എന്നോർമകളൊക്കെയും മാഞ്ഞിടട്ടെ…

ഒന്നു ഞാൻ അറിഞ്ഞിടുന്നേൻ
മരണത്തിനപ്പുറം എൻ നാഥൻ ഉള്ളതാൽ പ്രത്യാശ തൻ പൊൻ ചിറകേറി ഞാൻ എത്തുമാ സ്വർപുരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like