ലേഖനം:അനാവൃതമാക്കപ്പെടുന്ന നഗ്നത

ജസ്റ്റിൻ ജോർജ് കായംകുളം 

അനാവൃതമാക്കപ്പെടുന്ന നഗ്നത , ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു വിഷയമാണ്. വികലമായ കാഴ്ചപ്പാടുകൾ കൊണ്ട് വിരാജിതമായ സമൂഹം അന്യന്റെ നഗ്നത അനാവൃതമാക്കുന്നതിൽ അത്യുത്സാഹികളാണ്.

നരവംശ ചരിത്രത്തിലെ ആദിമകാലം മുതൽ തന്നെ ഈ പ്രവണത നമുക്ക് കാണുവാൻ സാധിക്കും. ജീവിത യാത്രയുടെ നിമ്ന്നോന്നതികളിൽ വീഴ്ച പറ്റുന്ന സഹയാത്രികരുടെ മറ നീക്കപ്പെടുന്ന നഗ്നത പൊതു മധ്യത്തിൽ പരിഹാസ വിഷയമാക്കി സായൂജ്യമടയുന്നവരുടെ കേളീരംഗമായി ആത്മീയലോകം പോലും മാറിക്കഴിഞ്ഞിരിക്കുന്നു.സുദീർഘ വര്ഷം കർത്താവിനു വേണ്ടി പ്രയത്നിച്ച നോഹയുടെ ജീവിതത്തിൽ പറ്റിയ പരാജയം കണ്ടെത്തിയ മകൻ ലവലേശം ഉളുപ്പില്ലാതെ തന്റെ അപ്പന്റെ നഗ്നത മറ്റുള്ളവർക്ക് മുന്നിൽ അനാവൃതമാക്കുന്നു.മാനുഷിക കണ്ണുകളിൽ നോക്കിയാൽ നോഹയുടെ ഭാഗത്തെ വീഴ്ച അതീവ ഗുരുതരം തന്നെയാണ്….എന്നാൽ ഹാം തന്റെ പിതാവിന് വന്ന പരാജയം അദ്ദേഹത്തോട് തന്നെ  പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ ചരിത്രം  മറ്റൊന്നാകുമായിരുന്നു..തന്മയത്വത്തോടെ തിരുത്തപ്പെടേണ്ട തെറ്റ് പരസ്യമാക്കി മിടുക്കാനാകാൻ ശ്രമിക്കുകയായിരുന്നിരിക്കണം അവൻ…ഈ അടുത്ത സമയത്തു നമ്മുടെ കേരളം സമൂഹത്തിൽ ഒരു ദൈവദാസാണ് പറ്റിയ വീഴ്ച നാളുകളോളം ആധുനിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന്….ആത്മീയരെന്നു അവകാശപ്പെടുന്ന സമൂഹം തന്നെയായിരുന്നു മുൻപന്തിയിൽ നിന്ന് വിളിച്ചു കൂവിയത്…ഇന്ന് അദ്ദേഹം എവിടെയാണ്…സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാതെ പരസ്യമാക്കി നാണം കെടുത്തി നന്നാക്കാൻ ശ്രമിച്ചു നമ്മുടെ സമൂഹം…ആർക്കു പോയി….ദൈവത്തിനും ദൈവനാമത്തിനും ക്ഷീണം വരുത്തി എന്നുള്ളതൊഴിച്ചാൽ ഒരു ഗുണവും ഉണ്ടായില്ല എന്ന് മാത്രം …

ആത്മീയ ലോകത്തെ ഉദ്ധരിക്കാൻ തൂലിക പടവാളാക്കി ഇറങ്ങിയിരിക്കുകയാണത്രെ ..കൂർത്തു മൂർത്തു തുരുമ്പു പിടിച്ച വാക്കുകളും…ചോര കുടിക്കാൻ പതിയിരിക്കുന്ന ചെന്നായുടെ പോലെ നാവു നീട്ടി കാത്തിരിക്കുകയാണ് ഒരുത്തന്റെ വീഴ്ചയും കാത്തു…ദൈവത്തിന്റെ പ്രിയ പുരുഷനായ ദാവീദ് രാജാവ് തെറ്റ് ചെയ്തു..ഒരിക്കലും പൊറുക്കപ്പെടാൻ പാടില്ലാത്ത തെറ്റ്….വ്യഭിചാരത്തിന് പിടിക്കപ്പെട്ടവനെ കല്ലെറിഞ്ഞു കൊല്ലണം….എന്നാൽ ഇതാ ഒരു നാഥാൻ പ്രവാചകൻ വന്നു മുഖത്ത് നോക്കി തന്റെ തെറ്റ് വിളിച്ചു പറയുന്നു…പൊതു മധ്യത്തിൽ അല്ല….ഇന്നത്തെ നാഥൻമാരായിരുന്നെങ്കിൽ നോട്ടീസ് അടിച്ചു പരസ്യപ്പെടുത്തിയെനേം!! കൂട്ട് സഹോദരന്റെ തെറ്റുകൾക്കും വീഴ്ചകൾക്കും കുട പിടിക്കണം എന്നല്ല പറയുന്നത്…ചൂണ്ടിക്കാണിക്കണം….തിരുത്തണം…മാനസാന്തരത്തിലേക്കു നയിക്കപ്പെടണം…..അതിനുള്ള മനോഭാവമാണ് മാറേണ്ടത്…സ്നേഹത്തോടെ അരികിൽ ചേർത്ത് പിടിച്ചു പാപത്തെക്കുറിച്ചു ബോധ്യം വരുത്തി അവനോടു ഉപദേശിക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ…..യേശു തമ്പുരാൻ പറയുന്നു “സ്വന്ത കണ്ണിലെ കോൽ ഓർക്കാതെ അന്യന്റെ കണ്ണിലെ കരട് നോക്കുന്നത് എന്തിനു?? അന്യനെ ഉപദേശിക്കുന്നവനെ നീ നിന്നെ തന്നെ നോക്കുക…നിനക്കും വീഴ്ചകൾ വന്നിട്ടില്ല്ലേ….കൊലപാതകം,തെറിവിളി,വ്യഭിചാരം,മദ്യപാനം,ഇവയൊക്കെ മാത്രമല്ല പാതകങ്ങൾ….സഹോദരനെ പകയ്ക്കുന്നവൻ കുലപതാകാൻ ആകുന്നു……സഹോദരനെ നിസ്സാര എന്ന് വിളിക്കുന്നവൻ അഗ്നി നരകത്തിനു  യോഗ്യൻ എന്ന് വചനം പറയുന്നു….മാധ്യമ വിചാരണ നടത്തി നിന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കാൻ തുടങ്ങുമ്പോൾ നിന്റെ കര്ണപുടങ്ങളിൽ ഈ വചനങ്ങൾ മുഴങ്ങട്ടെ…..
സ്വന്തം അപ്പന്റെ നഗ്നത അനാവൃതമാക്കി ശാപഗ്രസ്തനായ ഹാമിൽ നിന്നും രാജാവിന്റെ തെറ്റ് അവന്റെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞു പാപബോധം വരുത്തിയ നാഥാനിലേക്കു നമുക്ക് മാറുവാൻ സാധിക്കട്ടെ…..

✍?ജസ്റ്റിൻ ജോർജ് കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.