കെനിയയില്‍ ക്രൈസ്തവരെ ഉന്നംവച്ച് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍

ക്രൈസ്തവരെ ഉന്നംവച്ച് കെനിയയിലെ ലാമു പ്രവിശ്യയില്‍ അൽ ഷബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായ് ഇന്റെര്‍ന്ഷനല്‍ ക്രിസ്ത്യന്‍ കണ്സേണ് ( ICC) റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

post watermark60x60

ഐസിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, തീവ്രവാദികള്‍ ലാമു പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ ജൂലൈ അഞ്ചിനും, എട്ടിനും തിരച്ചില്‍ നടത്തുകയും, വീട് വീടാന്തരം കയറി ക്രൈസ്തവര്‍ ആയവരെ ആക്രമിക്കുകയുമായിരുന്നു. പ്രവിശ്യയിലെ ക്രൈസ്തവര്‍ ആക്രമണത്തെ തുടര്‍ന്ന് ഗ്രാമം വിട്ടു റെഡ് ക്രോസ് അഭയാര്‍ത്തി ക്യാമ്പിലേക്ക് പോയി. സ്കൂളുകള്‍ അടച്ചിട്ടു.

വിക്ടോറിയയിലെ പള്ളിയിലെ പാസ്റ്ററായ പാസ്റ്റർ ഹെൻട്രി ദിവോ പറയുന്നത്, ഗ്രാമത്തിലെ കര്‍ഷകരായ ക്രൈസ്തവ കുടുംബങ്ങളെ ആണ് പ്രധാനമായും തീവ്രവാദികള്‍ ലക്‌ഷ്യം വയ്ക്കുന്നത്. വീടിന്റെ ഡോറില്‍ വന്നു തട്ടി ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുന്ന തീവ്രവാദികള്‍ ക്രിസ്ത്യാനികള്‍ ആണെങ്കില്‍ അവരെ ക്രൂരമായ്‌ മര്‍ദ്ധിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു.  ചര്‍ച്ചുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി ക്രൈസ്തവരുടെ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ ആണ് കെനിയയില്‍ നടക്കുന്നത്. പള്ളികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണെന്നും കൂടുതല്‍ പോലിസ് ഉധ്യോഗസ്തരെ ഇനിയും വിനിയോഗിച്ചാലെ ഫലമുള്ളൂ എന്നാണ് പാസ്റ്റർ ഹെൻട്രി ദിവോ അഭിപ്രായപ്പെടുന്നത്.

Download Our Android App | iOS App

2011 മുതൽ കെനിയ സോമാലിയയോട് ചേര്‍ന്നു അൽ ഷബാബിനെതിരെ പോരാടുന്നു. ഇതിനോടകം ഇരുനൂറില്‍ അധികം ക്രൈസ്തവരെ അല്‍ ഷബാബ് കെനിയയില്‍ മാത്രം കൊലപ്പെടുത്തി.

ഐ സി സിയുടെ ആഫ്രിക്കന്‍ റീജണൽ മാനേജർ അയ  നഥാൻ ജോൺസൺ പറയുന്നത്, കെനിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൌരന്മാരുടെ സുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ ക്രമീകരണങ്ങള്‍ ചെയ്യണം. സോമാലിയന്‍ അതിർത്തിയിൽ തഴച്ചുവളരുന്ന അൽ ഷബാബ് ഭീകര ഭീതി എന്തും വില കൊടുത്തും അവസാനിപ്പിക്കേണ്ടതുണ്ട്. ഈ ഭീകര സംഘടനയെ തുരത്തി ഫലപ്രദമായ നടപടി എടുക്കാൻ കെനിയന്‍ സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായ് അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like