ലേഖനം: ഹോരേബിലെ പാറ | ഷീന ടോമ്മി

നിശ്ശൂന്യതയുടെ ആഴങ്ങളില്‍ മുങ്ങിത്താഴുന്ന അവസ്ഥകളില്‍ വചനാടിസ്ഥാനത്തില്‍ ഒന്നു ഇരുത്തിച്ചിന്തിക്കുമ്പോള്‍

മനസ്സിലാവുന്നത്,നിറഞ്ഞ ഒന്നിനെ മാത്രമേ ശൂന്യമാക്കുവാന്‍ സാധിക്കുകയുള്ളൂ …ശൂന്യമായിരിക്കുന്നതിനെ മാത്രമേ നിറക്കാനും

കഴിയൂ…നിറയ്ക്കുന്നത് “എല്ലാറ്റിലും എല്ലാം നിറയ്ക്കാന്‍ കഴിവുള്ളവനും” ശൂന്യമാക്കുന്നത് “ശൂന്യമാക്കുന്ന മ്ലേഛതയുടെ പിതാവും”

എന്ന വ്യത്യാസം മാത്രം..

“അപ്പത്തിന്റെ ഭവനത്തില്‍” നിന്നും നിറഞ്ഞ അവസ്ഥയില്‍ പുറപ്പെട്ടു പോയി ഒഴിഞ്ഞവളായി മടങ്ങി വന്ന നോവോമി ..ചിലപ്പോള്‍

ഉടയവന്‍ ആക്കി വച്ചിരിക്കുന്ന ക്ഷാമാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാവാതെ ദൈവഹിതമല്ലാത്ത ഇടങ്ങളിലേക്ക് ദേശാടനം

ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് സ്വന്തം ജീവിതം തന്നെയായിരിക്കും…
എന്നാല്‍ എല്ലാവരാലും ഉപേക്ഷിക്കപെട്ടു പുറംപറമ്പില്‍ എറിയപ്പെട്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന വെറുംപാത്രങ്ങളെ

ശുദ്ധീകരിച്ച് വക്കോളം നിറച്ച് മാനപാത്രങ്ങളാക്കിതീര്‍ക്കുന്നതും സൃഷ്ടാവിന്റെ കരവിരുത്…

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ കാലങ്ങളായ് തറഞ്ഞു കിടക്കുന്ന പാറ..നടവഴിയരുകില്‍ ചിലപ്പോള്‍ കാലിനിടര്ച്ചയായ്…അല്ലെങ്കില്‍

നടന്നു തളര്‍ന്നു വരുന്ന പഥികര്‍ക്കൊരത്താണിയായ്….അല്‍പനേരം ഇരുന്നാശ്വസിക്കാന്‍ കൊള്ളാകുന്ന ഒരു ഇരിപ്പിടമായ്…നാളുകളായ്

ആയിരിക്കുന്നിടത്ത് നിന്ന് അനങ്ങാനാവാതെ …എന്തിനോ വേണ്ടി ഉള്ള അവസാനിക്കാത്ത

കാത്തിരുപ്പ്…നിയോഗമെന്തെന്നറിയാതെ…ഒരു വേള ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നറിയാതെ…ഇരുന്നാശ്വസിച്ചവര്‍ പിന്നീടൊരിക്കലും

ഓര്‍ക്കാനിടയില്ലാതെ…കണ്ടും കാണാതെയും അനേകര്‍ കടന്നുപോയ…ചിലപ്പോള്‍ വികൃതിക്കുട്ടികളുടെ അടിയും

ചവിട്ടുമേറ്റ്…പുരാണങ്ങളിലെ അഹല്യയെപ്പോലെ ശാപമോക്ഷം കാത്ത്…

“അനന്തരം യിസ്രായേല്‍മക്കളുടെ സംഘം എല്ലാം സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത

പ്രയാണങ്ങളില്‍ രെഫീദീമില്‍ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു. ജനത്തിന്നു അവിടെവെച്ചു

നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു. ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു

ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു. മോശെ യഹോവയോടു നിലവിളിച്ചു. ഈ

ജനത്തിന്നു ഞാന്‍ എന്തു ചെയ്യേണ്ടു? അവര്‍ എന്നെ കല്ലെറിവാന്‍ പോകുന്നുവല്ലോ എന്നു പറഞ്ഞു. യഹോവ മോശെയോടു

യിസ്രായേല്‍മൂപ്പന്മാരില്‍ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യില്‍ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.

ഞാന്‍ ഹോരേബില്‍ നിന്റെ മുമ്പാകെ പാറയുടെ മേല്‍ നില്‍ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാന്‍ വെള്ളം

അതില്‍നിന്നു പുറപ്പെടും എന്നു കല്പിച്ചു.” പുറപ്പാട് 17:1-6.

നമ്മുടെ മേല്‍ നില്‍ക്കെണ്ടവന്‍ ഒരുവന്‍ തക്കസമയത്തു നമ്മുടെ മേല്‍ വെളിപ്പെടുമ്പോള്‍,ആര്‍ക്കാണോ നമ്മെക്കൊണ്ട്

ആവശ്യമായിരിക്കുന്നത് അവര്‍ക്ക് വേണ്ടി കുതിച്ചു ചാടുന്ന നീരുറവകളെ പുറപ്പെടുവിക്കാന്‍ ഓരോ വ്യക്തിയെക്കുറിച്ചും

ദൈവത്തിനു പദ്ധതിയുണ്ട്.നീ ആയിരിക്കുന്ന ഇടത്ത് ‘അവന്‍’ എത്തിച്ചേരുന്നതിന് ഒരു സമയദൈര്‍ഘ്യം നിശ്ചയിച്ചിട്ടുണ്ട് …സ്വയം

തകര്‍ക്കപ്പെടുന്ന ,അടിയേല്‍ക്കുന്ന അവസ്ഥയാണ്‌ മുന്നിലുള്ളത് …എന്നാല്‍ അതിന്റെ പരിണതഫലം അനേകര്‍ക്ക്‌

പ്രയോജനമായിതീരുകയാണ്…മഹാദൈവത്തെ നീ ചുമക്കുകയാണ് …

ശൂന്യതയില്‍ നിന്ന് ഒരു മാത്ര കൊണ്ട് നിറവിലേക്ക് …കാത്തിരിക്കണമെന്ന് മാത്രം …വില കൊടുക്കണമെന്ന് മാത്രം …അതിനപ്പുറം

അനന്തനിത്യമായ ഭാഗ്യപദവിയിലേക്ക് … സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനത്തില്‍ നിന്റെ നാമം ലോകമുള്ള

കാലത്തോളം….തലമുറകളുടെ സ്മ്രുതിപഥത്തില്‍ നിന്റെ സ്മരണ അനശ്വരമായ കയ്യൊപ്പായി അവശേഷിക്കുമ്പോള്‍ …ഹോരേബിലെ

പാറയേ…നിന്റെ ജന്മം സഫലമായി …നീ കൃതാര്‍ത്തനായി…!

– ഷീന ടോമ്മി

-ADVERTISEMENT-

-ADVERTISEMENT-

You might also like