ഭാവന:സ്പിരിച്വല് പ്രീമിയര് ലീഗ്

“ഹൌസാറ്റ്‌!!!” ബൗളര്‍ ആര്‍ത്തുവിളിച്ചു. അമ്പയറുടെ ചൂണ്ടുവിരല്‍  മുകളിലെക്ക്ഉയര്‍ന്നു. ഔട്ട്‌!

കാണികള്‍ പെട്ടന്ന് നിശബ്ദരായി. 20-20 ക്രിക്കറ്റ്‌  മത്സരംആവേശകരമായ അന്ത്യത്തിലേക്ക്വന്നു കൊണ്ടിരുന്നു. പ്രസ്‌  ബോക്സിലിരുന്നിട്ട്സാമിന്ഇരുപ്പുറച്ചില്ല.മെല്ലെ എണീറ്റ്‌. എന്നിട്ട് ബാറ്റിംഗ് ടീമിന്‍റെ  പവിലിയനിലോട്ടു നടന്നു. നടക്കുന്നവഴിസാംസ്കോര്‍ബോര്‍ഡിലേക്ക്‌ഒന്നുകുടിനോക്കി.

സാത്താന്‍ ഇലവന്‍ 20  ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയിരിക്കുന്നു. ഇപ്പോള്‍ ബാറ്റ് ചെയ്തു  കൊണ്ടിരിക്കുന്ന ജീസസ് ഇലവന്റെ സ്കോര്‍ 18.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 161  റണ്‍സ്. ജെയിക്കാന്‍ 7 പന്തില്‍ 7 റണ്‍സ് കൂടി… പവിലിയനിലെ ആദ്യ നിരയിലെ കസേരയില്‍ ജീസസ് ഇലവന്റെ ക്യാപ്റ്റനായ യേശു ഇരുന്നിരുന്നു. തികച്ചും ശാന്തമായ മുഖഭാവം. ഗൌരവമോ ആകാംക്ഷയോ ഒന്നും തന്നെ ഇല്ല.

ഇത്ര ഉദ്യോഗജനകമായ സന്ദര്‍ഭത്തില്‍ ടെന്‍ഷനില്ലാതെ ഇരിക്കാന്‍ എങ്ങനെ ഇദ്ദേഹത്തിനു കഴിയുന്നു? ദീര്‍ഘവര്‍ഷങ്ങളായി കര്‍ത്താവിനെ അടുത്ത് പരിചയമുള്ള സാമിന് അതൊരു അത്ഭുതമായി തോന്നിയില്ല. “ഷാലോം. നിനക്ക് സമാധാനം.” കര്‍ത്താവിനു ഒരു ‘പ്രൈയിസ് ദി ലോര്‍ഡ്‌’ കൊടുത്തിട്ട് അടുത്തുള്ള ഒരു കസേരയില്‍ ഇരുന്നു. തൊട്ടപ്പുറത്ത് കോച്ചായ പരിശുദ്ധാത്മാവ് അടുത്ത ബാറ്റ്സ്മാനെ പ്രാര്‍ഥിച്ചു ഗ്രൌണ്ടിലേക്ക് പറഞ്ഞയച്ചു. പുതിയ ബാറ്റ്സ്മാന്‍ ഗാര്‍ഡ് എടുത്തു ക്രീസില്‍ നിലയുറപ്പിച്ചു. ‘സ്നേഹം’ എന്നായിരുന്നു അയാളുടെ പേര്. ‘സ്നേഹം ഒരു നാളും ഉതിര്‍ന്നു പോകുന്നില്ല.’ (1 കൊരി. 13 : 8) നേരിട്ട ആദ്യ പന്തില്‍ തന്നെ സ്നേഹം ഒരു സിംഗിള്‍ നേടി. 19-ആം ഓവര്‍ അവസാനിച്ചു.

അവസാന ഓവര്‍ എറിയാന്‍ എത്തിയത് മറുടീമിന്‍റെ ക്യാപ്റ്റനായ സാത്താനാണ്. ജീസസ് ഇലവന് ജയിക്കാന്‍ 6 പന്തില്‍ 6 റണ്‍സ് വേണം. ആദ്യ പന്തില്‍ സ്നേഹം ആഞ്ഞു വീശി. പക്ഷെ പന്ത് ബാറ്റില്‍ കൊള്ളാതെ നേരെ വിക്കറ്റില്‍ വന്നു പതിച്ചു. ക്ലീന്‍ ബൌള്‍ഡ്.!!! അടുത്ത ബാറ്റ്സ്മാനായി വന്നത് ‘വിശ്വാസം’ ആണ്.

ഓവറിലെ രണ്ടാം പന്ത് മിഡ്‌ – വിക്കെറ്റിലെക്ക് തിരിച്ചുവിട്ട് വിശ്വാസം ഒരു സിംഗിള്‍ ഓടിയെത്തി.  നോണ്‍-സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്നും ഓടിയെത്തിയ ദൈവീക ജ്ഞാനം അടുത്ത പന്ത് നേരിടാന്‍ കാത്തു നിന്നു. സാത്താന്‍ അടുത്ത പന്ത് എറിയാന്‍ ഓടി എത്തി. മാരകമായ ഒരു ബൌണ്‍സര്‍ ദൈവീക ജ്ഞാനത്തിന്‍റെ തലയ്ക്കു നേരെ പാഞ്ഞു. അയാള്‍ വളരെ കരുതുലോടെ ആ പന്ത് വീക്ഷിച്ചിരുന്നതിനാല്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി. പന്ത് രക്ഷ എന്ന ഹെല്‍മറ്റില്‍ മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ മൂളിപ്പറന്നു വിക്കെറ്റ്കീപ്പറിന്റെ ഗ്ലൌസില്‍ അമര്‍ന്നു. “ദൈവീക ജ്ഞാനം സാത്താന്റെ അപകടകരമായ പദ്ധതികളില്‍ കുടുങ്ങുന്നവനല്ല.” സാം ഓര്‍ത്തു.

മൂന്നു പന്തുകള്‍ കൂടി, ജയിക്കാന്‍ അഞ്ചു റണ്‍സ്.!! അടുത്ത പന്ത് ഒരു ഫുള്‍ ടോസ് ആയിരുന്നു. ദൈവീക ജ്ഞാനം ആവേശത്തിന് മുതിരാതെ മെല്ലെ ആ പന്തിനെ ലെഗ് സൈഡിലേക്ക് തിരിച്ചു വിട്ടു ഒരു റണ്‍സ് എടുത്തു സ്ട്രൈക്ക് വിശ്വാസത്തിനു കൈ മാറി. അടുത്ത പന്ത് യോര്‍ക്കര്‍ ആയിരുന്നു. പന്ത് ലോങ്ങ്‌ ലെഗ് ദിശയിലേക്കു തിരിച്ചു വിട്ട വിശ്വാസം റണ്‍ എടുക്കാന്‍ ഓടി. ‘കമോണ്‍..’ – ദൈവീക ജ്ഞാനം നോക്കിയപ്പോള്‍ ഫൈന്‍ ലെഗിലെ ഫീല്‍ഡര്‍ പന്തിനു അടുത്തെത്തിയിരുന്നു. “നോ…” ദൈവീക ജ്ഞാനം വിശ്വാസത്തെ വിലക്കി. റണ്‍ എടുക്കുന്നത് റിസ്ക്‌ ആണ്.

വിശ്വാസം തിരിച്ചു ക്രീസിലേക്ക് ഓടി. പക്ഷെ വൈകി പോയിരുന്നു. ഫീല്‍ഡറിന്റെ ത്രോ സ്വീകരിച്ചു വിക്കെറ്റ് കീപ്പര്‍ സ്ടമ്പിളക്കിയിരുന്നു.റണ്‍ ഔട്ട്‌…!! ജീസസ് ഇലവന്റെ 9-ആം വിക്കറ്റും നഷ്ടമായിരിക്കുന്നു. “അടുത്തതായി ഇറങ്ങുന്നത് ഞങ്ങളുടെ സ്റ്റാര്‍ ബാറ്റ്സ്മാനാണ്.” ഗ്രൌണ്ടിലേക്ക് നടന്നു നീങ്ങുന്ന യുവാവിനെ ചൂണ്ടി കാട്ടി കര്‍ത്താവ്‌ സാമിനോട് പറഞ്ഞു. അവന്‍റെ പേരാണ് ‘കൃപ’. ആ യുവാവിനു എന്തെങ്കിലും അത്ഭുതം കാട്ടാനാകുമെന്നു സാമിന് തോന്നിയില്ല.

അല്ലെങ്കില്‍ അയാളെ പതിനൊന്നാമന്‍ ആയി ബാറ്റിങ്ങിന് ഇറക്കുമോ? “അയാളെ കണ്ടാല്‍ അങ്ങനെ തോന്നത്തില്ല.” സാം കര്‍ത്താവിനോട് പറഞ്ഞു. കര്‍ത്താവ്‌ പുഞ്ചിരിച്ചു. സാത്താന്റെ ടീമിന് ആശ്വാസമായി. പതിനൊന്നാമനായ കൃപ അധികമൊന്നും ബാറ്റ് ചെയ്യാനാവില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. തങ്ങള്‍ മത്സരം ജയിച്ചു എന്ന് അവര്‍ ഏതാണ്ടുറപ്പിച്ചു. അവസാന പന്തെറിയാന്‍ സാത്താന്‍ റണ്ണപ്പ് തുടങ്ങി. ഏതൊരു പ്രഗത്ഭനായ ബാറ്റ്സ്മാനെയും കബളിപ്പിക്കാന്‍ പോന്ന വേഗത്തില്‍ മാരകമായൊരു ഇന്‍സ്വിങ്ങര്‍… തന്‍റെ നെഞ്ചിനു നേരെ പാഞ്ഞു വന്ന ആ പന്തിനെ മറ്റു ആരെ കൊണ്ട് സാധിക്കുന്നതിലും ശക്തിയായി ഹാഫ് വോളിയിലെടുത്തു ‘കൃപ’ കവര്‍ ഭാഗത്തേക്ക് ഉയര്‍ത്തിയടിച്ചു.

പക്ഷെ സാത്താന് യാതൊരു പരിഭ്രമവും തോന്നിയില്ല. കാരണം തന്‍റെ ഏറ്റവും വിശ്വസ്തനായ ഫീല്‍ഡരാണ് ഡീപ്പ് മിഡ്‌വിക്കെറ്റില്‍ നില്‍ക്കുന്നത്. ഡീപ്പ് മിഡ്‌വിക്കെറ്റില്‍ നിന്ന് ആ ഫീല്‍ഡര്‍ പന്ത് ലക്ഷ്യമാക്കി ഓടിയെത്തി. ആ ക്യാച്ച് കൈയ്യില്‍ ഒതുക്കാന്‍ അയാള്‍ക്കായില്ല. അയാളുടെ കൈയ്യില്‍ നിന്നും വഴുതിയ ആ പന്ത്, അയാളെ തലയിലിടിച്ചു മറിച്ച ശേഷം കവര്‍ ബൌണ്ടറിയിലൂടെ പുറത്തേക്കു പാഞ്ഞു. “ഫോര്‍…!” കാണികള്‍ ആര്‍ത്തു വിളിച്ചു.

അവസാന പന്തില്‍ നേടിയ ബൌണ്ടറിയോടെ ജീസസ് ഇലവന്‍ വിജയിച്ചു. കര്‍ത്താവ്‌ അരികിലിരുന്ന സാമിനോട് ചോദിച്ചു :- “സ്നേഹവും, വിശ്വാസവും, ദൈവീക ജ്ഞാനവും എന്‍റെ ടീമിന്‍റെ വിജയത്തിന് അടിത്തറ പാകിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ അവര്‍ക്കാകാഞ്ഞത് എന്ത് കൊണ്ടാണെന്നറിയാമോ?” സാം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

കര്‍ത്താവു തുടര്‍ന്ന്, “നിങ്ങളുടെ സ്നേഹവും, വിശ്വാസവും, ദൈവീക ജ്ഞാനവും കളി വിജയിപ്പിച്ചിരുന്നെങ്കില്‍ നിങ്ങളുടെ സ്വന്തം കഴിവ് കൊണ്ടാണിത് നേടിയതെന്ന് നിങ്ങള്‍ അഹങ്കരിക്കുമായിരുന്നു. സ്നേഹത്തിനും, വിശ്വാസത്തിനും, ജ്ഞാനത്തിനും നിങ്ങളെ ഇത്ര മാത്രമേ സഹായിക്കാന്‍ കഴികയുള്ളൂ.. പക്ഷെ നിങ്ങളുടെ ശ്വാശ്വത ഭവനത്തില്‍ നിങ്ങളെ എത്തിക്കുന്നത് എന്‍റെ കൃപയാണ്.” അപ്പോള്‍ ബാറ്റ് ഉയര്‍ത്തി പിടിച്ചു കൊണ്ട് ‘കൃപ’ പവിലിയനിലേക്കു നടന്നു വരുന്നുണ്ടായിരുന്നു.

(കുറിപ്പ് : കൃപയുടെ സുവിശേഷവുമായി ഈ ഭാവനക്ക് ബന്ധമില്ല. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന ‘കൃപ’ ദൈവകൃപയാണ്.)

(ആശയം : കടപ്പാട്.)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.