ചെറുചിന്ത :പെന്തകോസ്ത് ഒരു അനുഭവം !

പെന്തകോസ്ത് ഒരു അനുഭവം ആണ് .ഒരു സഭയല്ല ! ആ അനുഭവം ഉണ്ടായിരുന്ന പുരാതന ദരിദ്ര കുടുംബങ്ങളിലെ തൂമ്പാ പണിക്കാരായ പിതാക്കന്മാർ ,ആണ്ടിലൊരിക്കൽ കുത്തരി ചോറ് ഉണ്ടിരുന്നവർ , അരിയൻ കപ്പയും മങ്ങാടൻ കപ്പയും പകുതി വേവിൽ ഊറ്റി പച്ച മുളക് കൂട്ടി തിന്നവർ ,ഉടുതുണിക്ക്‌ മറു തുണിയില്ലാതെ മേലന്മാരുടെ ആട്ടും തുപ്പും സഹിച്ചവർ , ക്ഷീണം ഉണ്ടായാലും ചൂട്ടു കറ്റയുമായി കൂട്ടയ്മകൾക്കായി ഓടിയവർ ,വിശ്വസത്തൽ രോഗ സൌഖ്യം പ്രാപിച്ചവർ , ലോകം വേണ്ട എനിക്കൊന്നും വേണ്ട എന്നു പാടിയവർ ,അവരുടെ കണ്ണുനീർ തുരുത്തിയിൽ ആക്കിയ ദൈവം തലമുറകളെ വിവരിക്കാൻ ഒക്കാത്ത വാക്കുകളാൽ സകല ഭൌതീക അനുഗ്രഹങ്ങളാലും മാനിച്ചു . ഇന്ന് ആ തലമുറ ഏതു പാപിയുടെ കൂടെയും ഇരുന്നു ഉണ്ട് കൃപ എന്നു പറഞ്ഞു നാല് ഏമ്പക്കവും വിട്ടു വന്ന വഴി മറന്നു സകല ആടംബരങ്ങളും അനുഭവിച്ചു സകല ദുരുപദേശങ്ങളും പ്രചരിപ്പിച്ചു ലോകത്തിനു , കൂത്ത് കാഴ്ചയും പിതാക്കന്മാർക്കു അപമാനവും ആയി ജീവിക്കുന്നു .മക്കളെ ശാസിച്ചു അമർച്ച ചെയ്യാഞ്ഞ എലി മക്കളുടെ മരണം അറിഞ്ഞു കഴുത്തൊടിഞ്ഞു മരിച്ചത് പോലെ ഈ തലമുറക്കും ദുരന്തങ്ങൾ അതി വിദൂരം അല്ല .കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.