ലേഖനം : മീഖായാവ് വെറുമൊരു പകരക്കാ‍രനോ?

സ്സബേല്‍ അഴിച്ചുവിട്ട മഹാനരവേട്ടയുടേയും പീഢയുടേയും ഇടയില്‍ പ്രാ‍ണന്‍ കെട്ടുപോകാതെ യിസ്രായേലില്‍ അവശേഷിച്ച പ്രവാചകന്മാരില്‍ അസാധാരണ ശുശ്രൂഷയുള്ല ഒരുവനായിരുന്നു മീഖായാവ്. ചുരുങ്ങിയ കാലങ്ങളില്‍ ചുരുക്കം വാക്കുകളില്‍ ആദ്യമോ അന്തമോ ശുശ്രൂഷാ പ്രവേശനമൊ നിര്യാണമോ ഒന്നും വിവരിച്ചിട്ടില്ലാത്ത ഒരു ചെറു കഥാപാത്രം. അവന്‍ യിമ്ലയുടെ മകന്‍ ആയിരുന്നു. ആഹാബിന്റെ ഭരണത്തിന്റെ അവസാന നാളുകളില്‍ ഉയര്‍ത്തപ്പെട്ട യിസ്രായേലിന്റെ ആത്മീക മൂല്യങ്ങളിലും യഥാസ്ഥാനങ്ങളിലും ഏലിയാവിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ആ വിടവു നികത്താന്‍ ദൈവത്താല്‍ എഴുന്നെല്‍പ്പിക്കപ്പെട്ട വ്യക്തി ആയിരുന്നു മീഖായാവ്. ഏലിയാവിനെ പോലെ തന്നെ അസാധാരണ വീര്യവും ധൈര്യവും സ്ഥൈര്യവും അവന്‍ പ്രകടിപ്പിച്ചു. ഈസാബേലിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ മരണം കൊതിച്ചു ശുശ്രൂഷയുടെ മുഖ്യധാരയില്‍ നിന്നും പലായനം ചെയ്ത ഏലിയാവിനു പകരക്കാരനായി അവന്‍ വന്നെത്തുന്നു.
ദൈവീക ശുശ്രൂഷകളോ ദൈവഹിതങ്ങളോ ഒക്കെ വ്യക്തിപരമാണെങ്കിലും ഒന്നും വ്യക്തികേന്ദ്രീക്രീതമല്ല. അതിനായി വ്യക്തി സമ്പൂര്‍ണമായി സ്വയം സമര്‍പ്പിതമാകാത്തയിടത്തു അഥവാ നിരുപാധീകമായ ദൈവ പ്രവര്‍ത്തിക്കു നാം സജ്ജരാകാത്തയിടത്തു അതിനായി മറ്റൊരുവനെ ദൈവം എഴുന്നേല്‍പ്പിക്കും. വിശ്വദര്‍ശിതമായ പ്രബല പ്രവാചകന്‍ ഏലീയാവിനു പോലും പ്പകരക്കാരനെ ഏഴുന്നെല്‍പ്പിക്കാന്‍ ദൈവത്തിനു കഴിയുമെങ്കില്‍ ദൈവഹിത നിവര്‍തികള്‍ക്കായി ലഭിക്കുന്ന അവസരങ്ങളെ ദൈവീക ദാനമായി തന്നെ കാ‍ണണം. ഒരുവന്റെ ആലസ്യത്താലൊ അലംഭാവത്താലൊ നിവര്‍ത്തിയാക്കപെടതെ പോകുന്നതും അല്ല.
മീഖായാവെന്ന എബ്രായപദത്തിന്റെ അര്‍ഥം “ ദൈവത്തെ പോലെ ഉള്ലവന്‍” എന്നാണു. ഏലീയാവു എന്ന പേരിന്റെ അര്‍ത്ഥം യഹോവയുടെ ദാസന്‍ അഥവ യഹോവ എന്റ് ദൈവം ആകുന്നു എന്നത്രെ.
ക്രിസ്തുവിനു ഒൻപതു നൂറ്റാണ്ടുകൾക്കു മുന്‍പ് ഏക സംവത്സരത്തെ ശുശ്രൂഷകൊണ്ട്

ശ്രദ്ധിക്കപ്പെട്ട മനുഷനാണ് മീഖായാവ്. യെഹൂദ യിസ്രായേല്‍ ചരിത്രശ്രാദ്ധുവിനു ഗ്രഹിതമാകുന്നൊരു കാര്യമുണ്ട്. ഭരണകാര്യാങ്ങളെ സംബന്ധിച്ചു പ്രവാചകന്മാര്‍ രാഷ്ട്രീയമായി നിരീക്ഷകരായും നയപരമായി ഉപദേശകന്മാരായും വര്‍ത്തിക്കുന്നു. അവര്‍ രാജക്രിത്യങ്ങളെ ബന്ധിതമായി ക്രീയത്മകമായി വിമര്‍ശകരായും അവസരേനെ കടിന ശാസകന്മാരായും തീരുന്നു. ഇതു ചിലപ്പൊള്‍ ആരമനകളില്‍ രഹസ്യമായോ മറുപക്ഷം പൊതുജനസമക്ഷം പരസ്യമായൊ സംഭവിക്കുന്നു. തന്‍ നിമിത്തം രാജാക്കന്മാര്‍ പ്രവാചകന്മാര്‍ക്കു വിധേയപ്പെട്ടിരുന്നു. വ്യത്യസ്ത സംസ്കാരത്തില്‍ നിന്നും ഈ വിധ വ്യവസ്ഥിത സഹചര്യങ്ങളില്‍ വന്നെത്തിയ ഈസബേലിനോ ഇക്കാര്യങ്ങള്‍ സ്വീകാര്യമായില്ല. തന്‍ നിമിത്തം പ്രവാചകന്മാരെ കൊന്നൊടുക്കി അധികാരത്തില്‍ ആപ്രമാദിത്യം ഉറപ്പിക്കാന്‍ അവള്‍ ബദ്ധപ്പെട്ടു. അവളുടെ വാളില്‍നിന്നും കുത്സിത തന്ത്രങ്ങളില്‍ നിന്നും രക്ഷപെട്ട പരിമിതരില്‍ ഒരുവനായിരുന്നു മീഖായാവു. വിഭജിത യിസ്രായേലിന്റെ സുവര്ണകാലഘട്ടങ്ങളുടെ ശില്പിയായിരുന്ന ആഹാബിന്റെ ആത്മീയ വിരുദ്ധമായ ബൗദ്ധീക തന്ത്രങ്ങൾക്ക് അപ്പപ്പോൾ കടിഞ്ഞാൺ ഇട്ടവരിൽ ഏലീയാവിനു സമനാണ് മീഖായാവു. അവൻ ആഹാബിന്റെ ശുഭതയെക്കാൾ ദുഷ്ചെയ്തികളെ തടയുന്ന തിരുത്തൽ ശക്തിയായി വർത്തിച്ചു. അവനിൽ നിന്നും ഗുണമായതൊന്നും താൻ കേട്ടിട്ടില്ലന്നു ആഹാബ് തന്നെ സാക്ഷ്യ പെടുത്തുന്നു. അവന്റെ ശുശ്രുഷയെ കുറിച്ചും തന്നോട് പുലർത്തുന്ന വിമർശം മനോഭാവത്തെ കുറിച്ചും ആഹാബിനു തന്നെ വ്യക്തത ഉണ്ടുമായിരുന്നു. ഈ രാഷ്ട്രീയ വൈര്യത്തിലും
അചഞ്ചല മനസ്കനായി ബാലിന് മുട്ടും മടക്കത്തെയും അധരം കൊണ്ട് ചുംബിക്കാതെയും ശേഷിച്ച ഏഴായിരം പേരിൽ ഉത്തരോത്തമനായ ശുശ്രുഷകനായിരുന്നു മീഖായാവു. സിദ്ദ്‌ക്കിയാവിനെ പോലെ രാജ പ്രീതിക്കായി ദുരുപായങ്ങൾ ഒന്നും അവൻ ചെയ്തില്ല. സമ്മാനങ്ങൾ നേടുവാൻ രാജഹിതവിധം പ്രവചിക്കുവാൻ പറഞ്ഞിട്ടും അവൻ മുതിർന്നില്ല. ആഹാബിന്റെ ധനാഠ്യതക്കു അവന്റെ ശുശ്രുഷയെ വിലക്കെടുക്കുവാൻ കഴിഞ്ഞില്ല. ആസ്ഥാന പ്രവാചകൻ എന്ന ചിന്തയാലും രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിനാലും സിദ്ദ്‌ക്കിയാവ് തന്നെ അരച സമക്ഷം വദനപ്രഹരം ചെയ്തിട്ടും ആ മാന്യ ദൈവപുരുഷൻ സമചിത്തത വിട്ടില്ല. പ്രജഗണ മുൻപാകെ തനിക്കുണ്ടായ ആക്ഷേപത്തെയും സന്മനസോടെ സ്വീകരിച്ചു. രാജാവിധി പോലെ ബന്ധനഗൃഹേ ഏകകാല നാമമാത്ര സാധു ഭോജനം അന്നവിധിയായിട്ടും അചഞ്ചല ശിലാ സമാനമായി താൻ ദ്രിഷ്ടിതനായി. കല്പിത ശിക്ഷയിലും സംപൂർണ്ണ ദൈവ ഹിതത്തിൽ നിന്നും ലവലേശം വ്യതിചലിതനാകാതെ ത്യാഗപൂർണമായി തനിക്കു ലഭ്യമായ വെളിപ്പാടുകളിൽ കാലിടറാതെ കണ്ഠം ഇടറാതെ നിന്ന ദൈവഭക്തൻ അതായിരുന്നു മീഖായാവ്‌. തന്നിൽ വ്യാപരിക്കുന്ന ആത്മാവിനും പൂരിതമാക്കുന്ന ശുശ്രുഷക്കും ഉത്തരം ചോദിക്കുന്നവനോട് ദൈവം തെളിയിക്കട്ടെ എന്ന് പറയുന്ന നീതിമാനായ ദൈവ സേവകൻ. പ്രവാചകന്മാരുടെ ഭാവി പ്രവചിക്കുന്ന പ്രവാചക പ്രവരൻ. ദൈവത്തിന്റെ ആത്മാവ് താനും ദൈവത്തിന്റെ ആഴങ്ങളെ അറിയുന്നു എന്ന് പറയുമ്പോൾ ദൈവത്തിന്ന്റെ നിഗുഢതയേയും മറ്റാർക്കും വെളിപ്പെടാത്ത ഗോപ്യമർമ്മങ്ങളെയും ആരാഞ്ഞറിയുന്ന ദിവ്യാത്മാവിന്റെ നിറവുള്ള മനിതൻ. ദൈവത്തിനു തന്റെ ഹൃദയം പങ്കിടാൻ കഴിയുന്ന വിശ്വസ്തൻ . ദൈവ ബന്ധത്തിന്റെയും സൗഹൃദയത്തിന്റെയും ആഗാധത്തെയും കേവല കഷ്ടതകളേക്കാൾ കമനീയം എന്ന് കരുതി പ്രണയിച്ച ദഅവത്തിന്റെ സ്നേഹിതൻ. മാനുഷീക പ്രീതികളെക്കാൾ ദൈവ ശുശ്രുഷകൾക്കു മൂല്യം കൽപ്പിച്ച അഭൗമീക വിചാര വികാരമുള്ള സാധു പുരുഷൻ. പ്രവാചകന്മാർക്ക് വധവിധി ഉയരുന്ന രാജാസനങ്ങൾക്കുമുന്പിൽ മൃത്യുഭീതിയെന്യേ അവയെ വിറപ്പിച്ച ദൈവമനുഷ്യൻ. ഏലിയാവ് ഒളിക്കുന്നിടത്ത്‌ ഒരു മീഖായവുണ്ടെങ്കിൽ നിസ്സാരവിഷയങ്ങളുടെ സാങ്കേതികത്വം അവതരിപ്പിച്ചും അവലംബിച്ചും മഹത്തര ദൈവക്രീയകളുടെ വാതായനങ്ങൾ അടക്കാൻ ശ്രമിക്കുന്ന നമുക്കും പകരക്കാരനുണ്ടാകും നിശ്ചയം. മഹനീയമായ ദൈവശുശ്രുഷയെ അവിസ്മരണീയമാക്കും വിധത്തിൽ ചെയ്യാൻ കഴിയുന്നു എങ്കിലത്‌ നമ്മുടെ അവകാശവും അല്ല ദാവീക ഔതാര്യമാണ്.

നാം ശുശ്രുഷകരായി മാറുന്നതോ ഞാൻ ദൈവത്തോട് ചെയുന്ന ഔദാര്യമല്ല പ്രത്യുത ആലപ്പമാം ഉപകരണം കൊണ്ട് നൽപ്പേഴും സംഗീതത്തെ ഉളവാക്കുന്ന ശില്പികള്ക്കുടയവനായവന്റെ മഹാ സൗജന്യം തന്നെ .
– പാസ്റ്റർ  ബ്ലെസ്സൺ  ചെറിയനാട്

(ഇപ്പോൾ രചനയിൽ ഇരിക്കുന്ന നീ ഏലിയാവോ ? എന്ന പുസ്തകത്തിൽ നിന്നും)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.