റ്റി. പി. എം ഡൽഹി സെന്റർ യൂത്ത് ക്യാമ്പ്‌.

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 രാവിലെ 10 മണി മുതൽ 28 വരെ (തിങ്കൾ-ബുധൻ) യൂത്ത് ക്യാമ്പ് ഡൽഹി ഉത്തംനഗർ ചാണക്യാ പ്ലെയിസ് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും. ജൂൺ 26 രാവിലെ 8 മണിക്ക് രെജിസ്ട്രേഷൻ സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കും. ഡൽഹി സെന്ററിലെ 28 പ്രാദേശിക സഭകളിലെ യുവജനങ്ങൾ പങ്കെടുക്കും. ‘ക്രിസ്തുവിനെ നേടുക’ എന്നതാണ് ക്യാമ്പിന്റെ ചിന്താ വിഷയം.സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. സബ് ജൂനിയർ, ജൂനിയർ ഗ്രൂപ്പന് ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ ‘ന്യായാധിപമ്മാരുടെ പുസ്തകം’ സീനിയർ, സൂപ്പർ സീനിയർ ഗ്രൂപ്പന് ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ ‘ഫിലിപ്പിയർ ലേഖനം’ എന്നിവ ആണ്.
13 വയസ്സ് മുതൽ 45 വരെയുള്ള അവിവാഹിതർ ആയ യുവതി-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. താമസം ഭക്ഷണം സെന്റർ ഫെയ്ത്ത് ഹോമിൽ ഒരുക്കിയിട്ടുണ്ട്.യൂത്ത് ക്യാമ്പന്റെ അനുഗ്രഹത്തിനായി റ്റി.പി.എം ഡൽഹി സെന്ററിലെ എല്ലാ ലോക്കൽ സഭകളിലും ജൂൺ 24 നു ഉപവാസ പ്രാർത്ഥന നടക്കും.സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും. ക്യാമ്പിനു  പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ ഡൽഹി സെന്റർ ആയിട്ടോ ഡൽഹി സെന്റർലെ ഏതെങ്കിലും പ്രാദേശിക സഭയുമായോ ബന്ധപെടുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.