മലയാളം ബൈബിൾ മുഴുവൻ ഒരു ദിവസം കൊണ്ട് കൈപ്പടയിൽ എഴുതി ചരിത്രം സൃഷ്ടിക്കുവാന്‍ ഷാര്‍ജാ മാര്‍ത്തോമ്മാ ഇടവക

തങ്ങളുടെ 40-)o വാര്‍ഷികാഘോഷങ്ങളുടെ അതിവിപുലമായ പ്രവര്‍ത്തനങ്ങളില്‍, വേറിട്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ പ്രായവ്യത്യാസമെന്യേ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ അക്ഷമയോടെയും പ്രാര്‍ത്ഥനയോടും, പാരീഷ് മിഷന്റെ’ ആഭിമുഖ്യത്തില്‍ ഇടവകാംഗങ്ങള്‍ ഒരുങ്ങുന്നു.

മലയാള വേദപുസ്തകം (ബൈബിൾ) മുഴുവന്‍ 24- മണിക്കൂറുകള്‍ക്കകം, ”കൈകൊണ്ട് എഴുതി” തീര്‍ത്ത് ചരിത്രം സൃഷ്ടിക്കുവാന്‍, ഷാര്‍ജാ മാര്‍ത്തോമ്മാ ഇടവക ഒരുങ്ങുന്നു…

ബൈബിളിലെ ”1189 അദ്ധ്യായങ്ങള്‍, 31059 വാക്യങ്ങള്‍”, 650 -ൽ ഏറെപ്പേർ ചേർന്ന്  ഒരൊറ്റ ദിവസത്തിനകം എഴുതി തീര്‍ക്കുക എന്നതാണ് കഠിനയജ്ഞം,

ഇതിലേറെ വെല്ലുവിളികള്‍ അതിജീവിച്ച ‘ഷാര്‍ജാ മാര്‍ത്തോമ്മാ’ ഇടവകാംഗങ്ങള്‍ക്ക് തെല്ലും വെല്ലുവിളി ഉയര്‍ത്തുന്നില്ല. വേദപുസ്തകം മുഴുവനായി കൈകൊണ്ട് എഴുതി തീര്‍ക്കുന്ന ഉദ്യമം ലോകചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. തങ്ങളുടെ 40-)o വാര്‍ഷികാഘോഷങ്ങളുടെ അതിവിപുലമായ പ്രവര്‍ത്തനങ്ങളില്‍, വേറിട്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ പ്രായവ്യത്യാസമെന്യേ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ അക്ഷമയോടെയും പ്രാര്‍ത്ഥനയോടും, പാരീഷ് മിഷന്റെ’ ആഭിമുഖ്യത്തില്‍ ഇടവകാംഗങ്ങള്‍ ഒരുങ്ങുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് തങ്ങളെ ഈ ഭൂമികയില്‍ എത്തിച്ച്, ആത്മികമായും ഭൗതികമായും ഉയര്‍ത്തുകയും ചെയ്ത സര്‍വ്വശക്തനായ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം, അവരില്‍ വിജയ പ്രതീക്ഷയും പ്രത്യാശയും നിറയ്ക്കുന്നു.

മലയാള ഭാഷ അന്യം നിന്നു പോകുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്ന സമൂഹത്തില്‍, ”യു.എ.ഇ-ല്‍ ജനിച്ചുവളര്‍ന്ന, മലയാളം ശരിക്ക് എഴുതാന്‍ അറിയാത്ത” കുട്ടികള്‍ പോലും ആവേശത്തോടെ പങ്കെടുക്കുന്നു; അതിനായി അവര്‍ നിത്യേന ‘തങ്ങള്‍ക്ക് കിട്ടിയ എഴുതേണ്ട വേദ ഭാഗം’ എഴുതി പഠിക്കുന്നു. ഒരാള്‍ക്ക്‌ ശരാശരി 50 വാക്യങ്ങള്‍ എഴുതേണ്ടിവരും. കൃത്യതയ്ക്കും ആധികാരികതയ്ക്കും വേണ്ടി, ഒരേതരം പേനകള്‍ ഉപയോഗിക്കും.

ഇടവക വികാരി റവ. ജോണ്‍ ഫിലിപ്പിന്റെ നേതൃത്തത്തില്‍ റവ. സുനില്‍ എം ജോണ്‍, റവ. സജീഷ് മാത്യൂ, ജോയിക്കുട്ടി ശാമുവേല്‍, സജി ടി ഈപ്പന്‍ തുടങ്ങിയവര്‍ ചുക്കാന്‍ പിടിക്കുന്ന ഈ ചരിത്ര ദിവസം സെപ്റ്റംബര്‍ 29 വെള്ളിയാഴ്ചയാണ്. രാവിലെ 10.30 മുതല്‍, രാത്രി 12.30 വരെ ഇടവേളയില്ലാതെയുള്ള ഈ അപൂര്‍വ്വ പരിപാടി നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.