
റാന്നി: വേൾഡ് റിവൈവൽ മിനിസ്ട്രീസ് റാന്നി ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാന്നി ക്രൂസേഡ് 2026 ഡിസംബർ 3 മുതൽ 6 വരെ റാന്നിയിൽ നടക്കും. ചെന്തോങ്കര ജംഗ്ഷന് സമീപം ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ക്രൂസേഡിൽ വിവിധ മേഖലകളിൽ നിന്നുള്ള അനുഗ്രഹീത പ്രഭാഷകരും സംഗീത ശുശ്രൂഷകരും പങ്കെടുക്കും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ നോബിൻ പി. തോമസ് (കോഴിക്കോട്), പാസ്റ്റർ ടിനു ജോർജ് (കൊട്ടാരക്കര), പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (ദുബായ്) എന്നിവർ ദൈവവചനം പ്രസംഗിക്കും.
സിസ്റ്റർ പെർസിസ് ജോൺ (ഡൽഹി), പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ ജീസൺ ആന്റണി, ബ്രദർ ഷിജിൻ, പാസ്റ്റർ ജോജോ കുമരകം എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വേൾഡ് റിവൈവൽ മിനിസ്ട്രീസ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു വട്ടമല ക്രൂസേഡ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ക്രൂസേഡിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദൈവവചന ശുശ്രൂഷയിലൂടെയും ആരാധനയിലൂടെയും ആത്മീയ ഉണർവിനും അനുഗ്രഹത്തിനും വേദിയൊരുക്കുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.