തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 66-ാമത് ജനറൽ കൺവൻഷൻ 2027 ജനവരി 24 മുതൽ 31വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും. 24-ന് വൈകിട്ട് 6.30 ന്പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. എം.കെ. കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, ബിഷപ്പ് ഡോ.സി.വി മാത്യു, ബിഷപ്പ് എ. ഐ അലക്സാണ്ടർ,ബിഷപ്പ് ഡോ. തോമസ് എബ്രഹാം എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും.
റവ.സി.ബി.സാമുവേൽ ന്യൂഡൽഹി, ഡോ.ഇടിച്ചെറിയ നൈനാൻ കോട്ടയം, ഡോ. ഫിന്നി ഫിലിപ്പ് ഉദയ്പൂർ എന്നിവരാണ് മുഖ്യപ്രസംഗകർ.

തിരുവല്ല സഭാ ആസ്ഥാനത്ത് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സഭാ കൗൺസിൽ യോഗത്തിൽ വിവിധ കമ്മറ്റികൾക്ക് രൂപം നൽകി.
സഭാ സെക്രട്ടറി റവ. സജി മാത്യു( ജനറൽ കൺവീനർ ), റവ.സജി ഏബ്രഹാം,പ്രൊഫ. ഏബ്രഹാം ജോർജ് (ഫിനാൻസ്), റവ. ഡോ.ജോൺ മാത്യു (പ്രെയർ) കെ.ഒ.രാജുക്കുട്ടി (പബ്ലിസിറ്റി), റവ.സി. പി.മാർക്കോസ്,റവ.ഡോ. ജിമ്മി ജോസഫ് പോൾ (ഭക്ഷണം), റവ. മാത്യൂസ് എബ്രഹാം (ട്രാൻസലേഷൻ), റവ.ബേസിൽ ജോർജ് (മീഡിയ – ലൈവ് സ്ട്രീമിംഗ്), എ. ജി. വർഗീസ് (പന്തൽ ), റവ.ഷൈൻ ബേബി സാം ,ചെറിയാൻ ചാക്കോ (ക്വയർ), റവ.ഷിജു മാത്യു (ബുക്ക് ഡിപ്പോ).

- Advertisement -

Comments are closed.