ഐപിസി കാവാലച്ചിറ കൺവെൻഷൻ ഡിസംബർ 18 മുതൽ

KE NEWS DESK

 

News Middle Advt Banner

കാവാലച്ചിറ: ഐപിസി കാവാലച്ചിറ ഫിലഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാവാലച്ചിറ കൺവെൻഷൻ ഡിസംബർ 18, 19, 20 തീയതികളിൽ സഭാ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ.

പാസ്റ്റർ പി.എ. മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബിൻ സാമുവേൽ, അനീഷ് കാവാലം, സുഭാഷ് കുമരകം എന്നിവർ പ്രസംഗിക്കും. കാവാലച്ചിറ ഫിലഡൽഫിയ ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സുവിശേഷയോഗങ്ങളും സംഗീതവിരുന്നും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ അനുഗ്രഹത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading