റാന്നിയിൽ ‘Hymns of Hope 2026’; സംഗീതസായാഹ്നം നവംബർ 15 ന്

റാന്നി: സംഗീതത്തെ സ്നേഹിക്കുന്നവർക്കായി ക്രൈസ്തവ സംഗീതത്തിന്റെയും ആരാധനയുടെയും സന്ദേശത്തിന്റെയും മനോഹരമായ സംഗമവേദിയൊരുങ്ങുന്നു. റാന്നി ലിവിംഗ് മ്യൂസിക്കിന്റെയും ലിവിംഗ് ഹോപ്പ് വർഷിപ്പ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘Hymns of Hope 2026’ നവംബർ 15 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ റാന്നിയിൽ നടക്കും.

News Middle Advt Banner

സംഗീതത്തിലൂടെ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുഗ്രഹീതരായ ഗായകരും സംഗീതപ്രതിഭകളും അണിനിരക്കുന്ന സംഗീതസായാഹ്നം ക്രൈസ്തവ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കും.

പോൾസൺ കണ്ണൂർ, പ്രൈസി കോട്ടയം, സ്റ്റാൻലി റാന്നി, ഗ്ലാഡി എബ്രഹാം, ശ്രേയ എൽസ ജിജി, അനിത അനിൽ, ബ്ലെസി ബെൻസൺ, ജെസ്ലിൻ റേച്ചൽ സുനിൽ എന്നിവർ ആരാധനാഗാനങ്ങൾ ആലപിക്കും. സുനിൽ സോളമനും ടീമും ഓർക്കസ്ട്രയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ ഷിബിൻ സാമുവൽ സന്ദേശം നൽകും. സംഗീതവും ആരാധനയും ആത്മീയ സന്ദേശവും സമന്വയിക്കുന്ന പരിപാടിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികളും സംഗീതപ്രേമികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

റാന്നി പേട്ട ജംഗ്ഷനിലുള്ള കാച്ചാനത്ത് ബിൽഡിങ്ങിൽ, റാഫാ ആശുപത്രിക്ക് സമീപമാണ് പരിപാടി നടക്കുന്നത്. നവംബർ 15 ഞായറാഴ്ച വൈകിട്ട് 5.30ന് ആരംഭിച്ച് രാത്രി 9ന് സമാപിക്കും.

സംഗീതത്തിലൂടെ പ്രത്യാശയുടെ സന്ദേശം പകരുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading