ചർച്ച് ഓഫ് ഗോഡ് ഒമാൻ പ്രഥമ നാഷണൽ കൗൺസിൽ നിലവിൽ വന്നു

മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ദേശീയതലത്തിലുള്ള ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി പ്രഥമ നാഷണൽ കൗൺസിൽ നിലവിൽ വന്നു. കഴിഞ്ഞ ജൂലൈയിൽ ഓർലാൻഡോയിൽ നടന്ന ജനറൽ അസംബ്ലി ബിഷപ്പ് ബെതേൽ തോമസിനെ നാഷണൽ ഓവർസിയറായും, റവ. ഗ്ലാഡ്സൺ വർഗീസിനെ എജുക്കേഷൻ ഡയറക്ടറായും നിയമിച്ചിരുന്നു. ഇരുവരുടെയും നേതൃത്വത്തിൽ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ, ദേശീയ പാസ്റ്ററൽ കൗൺസിൽ, ദേശീയ ജനറൽ കൗൺസിൽ എന്ന ത്രിതല കൗൺസിലുകൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

News Middle Advt Banner

നാഷണൽ സെക്രട്ടറിയായി റവ. അലക്സാണ്ടർ ഗീവർഗീസ് നാഷണൽ ട്രഷററായി റവ. എം. കെ. തോമസ് വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരായി ഇവാഞ്ചലിസം: പാസ്റ്റർ കിഷോർ നമ്പീശൻ, കംപാഷൻ മിനിസ്ട്രി: ഡോ. ശരത് ചന്ദ്രബോസ്, ക്രോസ് കൾച്ചറൽ മിനിസ്ട്രി: പാസ്റ്റർ ഗുഡ്‌വിൻ ജോർജ്, യൂത്ത് ആൻഡ് ഡിസൈപ്ലിഷിപ്പ് (YPE & SS): പാസ്റ്റർ സ്റ്റെഫി തോമസ്, വുമൻസ് മിനിസ്ട്രി: സിസ്റ്റർ ബ്ലെസി എ. തോമസ് എന്നിവരെ നിയമിച്ചു.

പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ പാപ്പച്ചൻ, പാസ്റ്റർ അനു ജേക്കബ്, പാസ്റ്റർ ബാബുരാജ് ബി., പാസ്റ്റർ മാത്യു ടി. മത്തായി, പാസ്റ്റർ ജെയിംസ് മാത്യു, പാസ്റ്റർ മെൽവിൻ മാത്യു എന്നിവരെയും, വിശ്വാസി പ്രതിനിധികളായി ബ്രദർ ഫിന്നി സാമുവൽ, ബ്രദർ റോണി യോഹന്നാൻ, ബ്രദർ ലൈജു രാജു എന്നിവരെയും നിയമിച്ചു. പാസ്റ്റർ മെൽവിൻ ഓഫീസ് സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കും. ബ്രദർ ജയ്സൺ കുഞ്ചാണ്ടി മീഡിയ കോർഡിനേറ്ററാണ്.

ഭരണസംവിധാനപ്രകാരം, ഓർഡൈൻഡ് ബിഷപ്പുമാരായ നാഷണൽ ഓവർസിയർ, നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ, നാഷണൽ സെക്രട്ടറി, നാഷണൽ ട്രഷറർ എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിന് രൂപം നൽകും. ഇവരോടൊപ്പം ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ ഉൾപ്പെടുന്നതാണ് നാഷണൽ കൗൺസിൽ. പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും വിശ്വാസി പ്രതിനിധികളും കൂടി ഉൾപ്പെടുന്നതാണ് നാഷണൽ ജനറൽ കൗൺസിൽ.

ഡോ.സുശീൽ മാത്യു റീജിയണൽ സൂപ്രണ്ടായ ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട രാജ്യമാണ് ഒമാൻ. ബിഷപ്പ് ബെതേൽ തോമസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒമാനിലെ പ്രവർത്തനത്തിന് നേതൃത്വം നൽകി വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading