ആത്മീയ ചിന്തകൾ: വഴി കാണാതിരിക്കുമ്പോൾ വഴിയൊരുക്കുന്ന ദൈവം കൂടെയുണ്ട് | പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളി

ജീവിതത്തിൽ ചില രാവുകളുണ്ട്. എത്ര നോക്കിയിട്ടും മുന്നിൽ വെളിച്ചം കാണുന്നില്ല.

News Middle Advt Banner

എങ്ങോട്ട് പോകണം, എന്ത് ചെയ്യണം, ഈ പ്രശ്നം എങ്ങനെ തീരും എന്നൊന്നും അറിയുന്നില്ല.

ഹൃദയം മുഴുവൻ ചോദ്യങ്ങളും കണ്ണുകൾ നിറയെ കണ്ണീരും.

അപ്പോഴാണ് ദൈവം നമ്മോട് മെല്ലെ പറയുന്നത്: “വഴി കാണാത്തപ്പോഴും തളരുത് മകനേ… വഴിയൊരുക്കുന്ന ഞാൻ നിന്റെ കൂടെയുണ്ട്.”

വഴി കാണാത്തത് ദൈവം ഉറങ്ങിപ്പോയതുകൊണ്ടല്ല നമ്മുടെ കണ്ണിന് ഇരുട്ടാണ്. പക്ഷേ ദൈവത്തിന്റെ കണ്ണിന് എല്ലാം വ്യക്തമാണ്.

അവൻ കടലിനെ രണ്ടായി പിളർക്കുകയും, മരുഭൂമിയിൽ നദി ഉണ്ടാക്കുകയും ചെയ്ത ദൈവമാണ്.

ബൈബിൾ പറയുന്നു:

ഇതാ, ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു; ഇപ്പോൾ അത് തളിർക്കുന്നു; നിങ്ങൾ അതിനെ അറിയുന്നില്ലയോ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനസ്ഥലത്ത് നദികളും ഉണ്ടാക്കും.” ഏശയ്യാ 43:19

നിങ്ങളുടെ മരുഭൂമിയിൽ ദൈവം ഇന്ന് വഴി തുറക്കാൻ പോകുന്നു. വിശ്വസിക്കൂ.

തളരുന്നത് പിശാചിന്റെ കെണിയാണ് “ഇനി നടക്കില്ല, ഇനി കാര്യമില്ല” എന്ന ചിന്ത വരുമ്പോൾ ഓർക്കൂ – യേശു കുരിശിൽ തളർന്നില്ല.

അവൻ അവസാന ശ്വാസം വരെ “നിന്റെ കൂടെയുണ്ട്” എന്ന് തെളിയിച്ചു.

നാം നന്മ ചെയ്യുന്നതിൽ തളരാതിരിക്കട്ടെ; തളരാതിരുന്നാൽ തക്കസമയത്ത് കൊയ്യും.” ഗലാത്യർ 6:9

നിങ്ങൾ ഇന്ന് ചെയ്യുന്ന പ്രാർത്ഥന, കണ്ണീർ, കാത്തിരിപ്പ് – അതെല്ലാം ദൈവം എണ്ണി വെക്കുന്നുണ്ട്.

അവൻ മുന്നിൽ പോകുന്നുണ്ട് നമ്മൾ വഴി അന്വേഷിക്കുന്നു. പക്ഷേ ദൈവം നമ്മുടെ മുമ്പിൽ പോയി വഴി ഉണ്ടാക്കുന്നുണ്ട്.

നിങ്ങൾ കാണാത്ത വാതിലുകൾ അവൻ തുറക്കുന്നുണ്ട്. നിങ്ങൾ കാണാത്ത ആളുകളെ അവൻ ഒരുക്കുന്നുണ്ട്.

ബൈബിൾ പറയുന്നു:

കർത്താവ് നിന്റെ മുമ്പിൽ പോകും; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ വിടുകയുമില്ല, കൈവിടുകയുമില്ല; ഭയപ്പെടേണ്ട, അധൈര്യപ്പെടേണ്ട.” ആവർത്തനം 31:8

വഴി കാണുന്നില്ലെങ്കിലും കാൽ എടുത്തു വെക്കൂ. കാരണം വഴിയൊരുക്കുന്ന ദൈവം നിന്റെ കൂടെയുണ്ട്.

പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading