പിവൈപിഎ ഓസ്‌ട്രേലിയ റീജിയൻ യുവജന സംഗമം ഒക്ടോബർ 24ന് ബെൻഡിഗോയിൽ

ബെൻഡിഗോ: പെന്തെക്കോസ്തൽ യംഗ് പീപ്പിൾസ് അസോസിയേഷൻ (പൈപിഎ) ഓസ്‌ട്രേലിയ റീജിയന്റെ നേതൃത്വത്തിൽ യുവജന സംഗമം ഒക്ടോബർ 24ന് ബെൻഡിഗോയിൽ നടക്കും. രാവിലെ 10ന് ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ലോങ് ഗള്ളി കമ്മ്യൂണിറ്റി സെന്ററിൽ സംഗമം നടക്കും.

News Middle Advt Banner

“ക്രിസ്തുവിലുള്ള വ്യക്തിത്വം” എന്നതാണ് യുവജന സംഗമത്തിന്റെ മുഖ്യചിന്താവിഷയം. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും ക്രിസ്തുവിലുള്ള വ്യക്തിത്വം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും വിശ്വാസജീവിതത്തിൽ ശക്തിപ്പെടുന്നതിനും പരസ്പര കൂട്ടായ്മ വളർത്തുന്നതിനുമാണ് സംഗമം ലക്ഷ്യമിടുന്നത്. വചനപഠനം, പ്രാർത്ഥന, ആത്മീയ പ്രചോദനം, കൂട്ടായ്മ എന്നിവയ്ക്ക് സംഗമത്തിൽ പ്രാധാന്യം നൽകും.

എബി മേമനയാണ് മുഖ്യപ്രഭാഷകൻ. ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും.

ദൈവവചനം അറിയുക, ഒരുമിച്ച് ആത്മീയമായി വളരുക, വ്യത്യസ്തമായ ക്രിസ്തീയ ജീവിതം നയിക്കുക, ദൈവം ഏൽപ്പിച്ച ദൗത്യം നിർവഹിക്കുക എന്നീ സന്ദേശങ്ങളാണ് സംഗമത്തിലൂടെ യുവജനങ്ങൾക്ക് നൽകുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading