നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ. കെ. ചെറിയാന്റെ സംസ്കാരം ഒക്ടോബർ 13 ന്

കുമ്പനാട്: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും ബൈബിൾ കോളേജ് അധ്യാപകനും ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ നിത്യതയിൽ ചേർക്കപ്പെട്ടു. തോന്നിയാമല പകലേമറ്റം കമുകുംപുരയിടത്തിൽ കുടുംബാംഗമായിരുന്നു.

News Middle Advt Banner

ദീർഘകാലം ഐ.പി.സി. റാന്നി സെന്ററിന്റെ പാസ്റ്ററായി ശുശ്രൂഷിച്ച അദ്ദേഹം ആലപ്പുഴ, എറണാകുളം, വാളകം, റാന്നി, കുവൈറ്റ്, തുടങ്ങിയ സെന്ററുകളിലും ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കു പുറമെ അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബൈബിൾ അധ്യാപകനായും കൺവൻഷൻ പ്രഭാഷകനായും നിരവധി വർഷങ്ങൾ സേവനം ചെയ്തു.

മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി. സമുവേലിന്റെ മകൾ ജയ ചെറിയാനാണ് ഭാര്യ.

മക്കൾ: റേയ്ച്ചൽ, കോശി, എലിസബേത്ത്, സാം, ഏബ്രഹാം, സൂസൻ.

മരുമക്കൾ: പാസ്റ്റർ ബെൻ ജോൺസ്, ഷൈനി, പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്.

സംസ്കാര ശുശ്രൂഷകൾ 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 8 മുതൽ 12 വരെ കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30 മുതൽ 3 വരെ തോന്നിയമല ബേഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ പൊതു ദർശനവും ശുശ്രൂഷകളും നടക്കും. തുടർന്ന് തോന്നിയമല ഏജി സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.

വിശ്വാസസമൂഹത്തിന് പ്രിയപ്പെട്ട ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാന്റെ നിര്യാണത്തിൽ വിവിധ സഭാ സമൂഹങ്ങളും വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading