ബഹ്റിൻ ശാരോൻ ചർച്ചിൽ ആറ് ദിവസത്തെ ബൈബിൾ ക്ലാസ് ഒക്ടോബർ 26 മുതൽ
മനാമ: ബഹ്റിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ് ദിവസത്തെ ബൈബിൾ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ 31 ശനിയാഴ്ച വരെ ശാരോൻ ചർച്ച് ഹാളിലാണ് ബൈബിൾ ക്ലാസ് നടക്കുന്നത്.

“പുനരാഗമിക്കുന്ന യേശുക്രിസ്തുവും മണവാട്ടി സഭയുടെ ഒരുക്കവും” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ പി. റ്റി. തോമസ് (കോട്ടയം) ക്ലാസുകൾ നയിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശാരോൻ ചർച്ച് അംഗങ്ങൾക്ക് പുറമെ ബഹറിനിലെ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും ബൈബിൾ ക്ലാസിൽ പങ്കെടുക്കും.
യേശുക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചുള്ള ബൈബിൾ അധ്യാപനങ്ങളും മണവാട്ടി സഭയുടെ ആത്മീയ ഒരുക്കവും സംബന്ധിച്ചുള്ള പഠനത്തിന് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബൈബിൾ ക്ലാസിലേക്ക് ബഹറിനിലെ ക്രൈസ്തവ സമൂഹത്തിന്റെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -


Comments are closed.