ഐ.പി.സി. ബേർഷേബ ലെസ്റ്ററിൽ ഓർഡിനേഷൻ ശുശ്രൂഷ നടന്നു

ലെസ്റ്റർ (യു.കെ.): ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) യു.കെ. & അയർലൻഡ് റീജിയന്റെ നേതൃത്വത്തിൽ, ഐ.പി.സി. ബേർഷേബ ലെസ്റ്റർ സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സ്റ്റാൻലി ടി. ചാക്കോയുടെ ഓർഡിനേഷൻ ശുശ്രൂഷ 2026 ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10:30ന് ലെസ്റ്ററിലെ ബ്ലേബി ബാപ്റ്റിസ്റ്റ് ചർച്ചിൽ (LE8 4GU) അനുഗ്രഹീതമായി നടന്നു.

News Middle Advt Banner

ഐ.പി.സി. യു.കെ. & അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെയും വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ബേബിയുടെയും നേതൃത്വത്തിലാണ് ഓർഡിനേഷൻ ശുശ്രൂഷ നടന്നത്. ശുശ്രൂഷയ്ക്ക് പാസ്റ്റർ വിൽസൺ ബേബി അധ്യക്ഷത വഹിച്ചു.

സംഗീത ശുശ്രൂഷയ്ക്ക് ബ്രദർ റോഹൻ, ബ്രദർ ലിബിൻ, ബ്രദർ റിലിൻ എന്നിവർ നേതൃത്വം നൽകി.

റീജിയൻ ട്രഷറർ ബ്രദർ ജോൺ മാത്യു, ബ്രദർ രാജേഷ് എം.കെ., ഐ.പി.സി. ബേർഷേബ ലെസ്റ്റർ സഭാ ട്രഷറർ ബ്രദർ ബിജു പോൾ, പുത്രികാ സംഘടനയെ പ്രതിനിധീകരിച്ച് സിസ്റ്റർ ഷിജി ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ചു.

റീജിയൻ കൗൺസിൽ അംഗങ്ങളായ ബ്രദർ റോഷൻ, ബ്രദർ അജിൻ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.

ഐ.പി.സി. ബേർഷേബ ലെസ്റ്റർ സഭാ സെക്രട്ടറി ബ്രദർ ടൈറ്റസ് മാത്യു ശുശ്രൂഷയിൽ പങ്കെടുത്ത എല്ലാ വിശ്വാസികൾക്കും അതിഥികൾക്കും നന്ദി അറിയിച്ചു.

അനുഗ്രഹീതമായ ഈ ഓർഡിനേഷൻ ശുശ്രൂഷയിൽ ലെസ്റ്ററിൽ നിന്നും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥനയോടും സഹകരണത്തോടും കൂടി ശുശ്രൂഷയെ അനുഗ്രഹമാക്കിയ എല്ലാവർക്കും സഭാ നേതൃത്വം നന്ദി രേഖപ്പെടുത്തി.

ഐ.പി.സി. ബേർഷേബ ലെസ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി: ബ്രദർ ടൈറ്റസ് മാത്യു — സെക്രട്ടറി, ബ്രദർ ബിജു പോൾ — ട്രഷറർ, ബ്രദർ ജെയിംസ് എബ്രഹാം — കമ്മിറ്റി അംഗം, ബ്രദർ രഞ്ജിത് രാജു — കമ്മിറ്റി അംഗം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading