പാസ്റ്റർ കെ. കെ. ചെറിയാൻ കർത്തൃസന്നിധിയിൽ

റാന്നി: പ്രഭാഷകനും ഐ.പി.സി. റാന്നി വെസ്റ്റ് സെന്ററിന്റെ മുൻ പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ. കെ. ചെറിയാൻ അല്പസമയം മുൻപ് താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സഭാ ശുശ്രൂഷാ രംഗത്ത് വിശ്വസ്തമായ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം വിശ്വാസികൾക്കും സഹശുശ്രൂഷകർക്കും അനുഗ്രഹമായിരുന്നു.ദൈവവചനത്തോടുള്ള പ്രതിബദ്ധതയോടെയും ആത്മീയ നേതൃത്വത്തോടെയും സഭയുടെ വളർച്ചയ്ക്കായി അദ്ദേഹം പ്രവർത്തിച്ചു. ഐ.പി.സി. റാന്നി വെസ്റ്റ് സെന്ററിന്റെ പ്രസിഡന്റായിരിക്കെ വിവിധ സഭകളുടെയും ശുശ്രൂഷകരുടെയും ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

News Middle Advt Banner

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading