ലെസ്റ്ററിൽ ക്രൈസ്റ്റ് ജനറേഷൻ ചർച്ചിന്റെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ
ലെസ്റ്റർ: ക്രൈസ്റ്റ് ജനറേഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നവംബർ 13, 14, 15 തീയതികളിൽ ലെസ്റ്ററിൽ നടക്കും. “സൗഖ്യവും പുനഃസ്ഥാപനവും” എന്നതാണ് കൺവൻഷന്റെ പ്രമേയം. യിരെമ്യാവ് 30:17 ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സഭാ ശുശ്രൂഷകൻ പ്രവാചകൻ ലിജോ കെ. ജോൺ കൺവൻഷന് നേതൃത്വം നൽകും. പാസ്റ്റർ ബിജു സി. എക്സ്. മുഖ്യപ്രഭാഷകനായി പങ്കെടുക്കും. സോണി സി. ജോർജും സാം ബെഞ്ചമിനും ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ദൈവവചന പ്രഭാഷണം, ആരാധന, ഗാനശുശ്രൂഷ, പ്രാർത്ഥന തുടങ്ങിയ വിവിധ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ ദൈവത്തിന്റെ സൗഖ്യവും പുനഃസ്ഥാപനവും അനുഭവിക്കാനുള്ള ആത്മീയ അവസരമൊരുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ലെസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികൾ ഉൾപ്പെടെ എല്ലാവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ഭാരവാഹികൾ അറിയിച്ചു. കുടുംബസമേതം സമ്മേളനത്തിൽ പങ്കെടുക്കാനും കൺവൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും സംഘാടകർ ആഹ്വാനം ചെയ്തു.

- Advertisement -


Comments are closed.