ബഹ്റൈൻ തെലുങ്ക്ക്രിസ്ത്യൻ ചർച്ചിന് 56-ാം വാർഷികം സെപ്റ്റംബർ 30 ന്

മനാമ: ബഹ്റൈൻ തെലുങ്കു ക്രിസ്ത്യൻ ചർച്ചിന്റെ 56-ാം വാർഷികാഘോഷം സെപ്റ്റംബർ 30 ബുധനാഴ്ച വൈകിട്ട് 6ന് സഭാ ഹാളിൽ നടക്കും. 1970ൽ സ്ഥാപിതമായ സഭയുടെ 56-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നത്.

News Middle Advt Banner

വാർഷിക സമ്മേളനത്തിൽ പാസ്റ്റർ എനോഷ് കുമാർ ഗാരു മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും.

സഭാ പ്രസിഡന്റ് കൂടിയായ റവ. ഡോ. ശ്യാം സുനീൽ ഗാരുവിന്റെ നേതൃത്വത്തിൽ സഭാ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സഭയുടെ പ്രവർത്തനങ്ങൾ, വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മ, കുടുംബശുശ്രൂഷകൾ എന്നിവയ്ക്കും പ്രാധാന്യം നൽകും.

വൈസ് പ്രസിഡന്റ് മദൻ മോഹൻ ദാര, ജനറൽ സെക്രട്ടറി ദാസ് അഗസ്റ്റിൻ മാസ, ട്രഷറർ പ്രഭാകർ സംഗിശെട്ടി, ജോയിന്റ് സെക്രട്ടറി, യുവജന കോ-ഓർഡിനേറ്റർ വരപ്രസാദ് വിശ്വനദപ്പള്ളി, വനിതാ കോ-ഓർഡിനേറ്ററും ജോയിന്റ് ട്രഷററുമായ റാംജീ ബില്ല, സന്നദ്ധപ്രവർത്തന ചുമതലയുള്ള രാജ്കുമാർ തോട്ടാരമുടി എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ബഹ്റൈനിലെ തെലുങ്ക് ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകുന്ന വാർഷിക സമ്മേളനത്തിൽ സഭാംഗങ്ങളും വിശ്വാസികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading