ഐപിസി അയർലൻഡ്–ഇ.യു. റീജിയന്റെ നാലാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 2 മുതൽ ഡബ്ലിനിൽ

ഡബ്ലിൻ, അയർലൻഡ്: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐപിസി) അയർലൻഡ്–ഇ.യു. റീജിയന്റെ നാലാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 2, 3, 4 തീയതികളിൽ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

News Middle Advt Banner

ഐപിസി അയർലൻഡ്–ഇ.യു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ നൂറുദ്ദീൻ മുല്ല, ഐപിസി നോർത്ത് അമേരിക്കൻ മിഡ്-അറ്റ്ലാന്റിക് റീജിയൻ പ്രസിഡന്റ് റവ. ഡോ. മോനിസ് ജോർജ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും.

റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ഹാർവെസ്റ്റ് ടി.വി. മീഡിയ പാർട്ണറായി പ്രവർത്തിക്കും.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 4.30ന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ ഉദ്ഘാടന സമ്മേളനവും സുവിശേഷ യോഗവും നടക്കും.

ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മുതൽ 9.30 വരെ പാസ്റ്റേഴ്സ് മീറ്റിംഗും 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സുവിശേഷ യോഗവും നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ലേഡീസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ, പി.വൈ.പി.എ. എന്നിവയുടെ വാർഷിക യോഗങ്ങൾ നടക്കും. വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ സുവിശേഷ യോഗവും ഉണ്ടായിരിക്കും. ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും നടക്കും.

അയർലൻഡിലെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും വിശ്വാസികൾക്ക് ആരാധനയിലും വചനശുശ്രൂഷയിലും ആത്മീയ കൂട്ടായ്മയിലും പങ്കെടുക്കുന്നതിനുള്ള അവസരമായിരിക്കും ഈ കൺവെൻഷൻ.

റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ്, കൺവെൻഷൻ കൺവീനർ പാസ്റ്റർ ജോബി സാമുവേൽ എന്നിവർ കൺവെൻഷന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading