ദോഹ ഏജി സഭാംഗം പാസ്റ്റര്‍ എബ്രഹാം കൊണ്ടാഴിയുടെ മാതാവ് അക്കരെ നാട്ടില്‍

ചേലക്കര: കൊണ്ടാഴി ഐപിസി കർമ്മേൽ സഭാംഗവും പേക്കക്കുഴിയിൽ പരേതനായ പി.എം. മത്തായിയുടെ ഭാര്യയുമായ മറിയാമ്മ മത്തായി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മല്ലപ്പള്ളി കോതപ്പാക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കുന്നതാണ്.
​തിരുവനന്തപുരം ജില്ലയിലെ മേഴക്കോട് ഐപിസി സഭയിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. അന്നത്തെ സഭാശുശ്രൂഷകനായിരുന്ന ചെക്കോട്ട് കുട്ടി ഉപദേശിക്കൊപ്പം, മേഴക്കോട് സഭയുടെ വളർച്ചയ്ക്കും മറ്റ് സുവിശേഷീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി ഭർത്താവിനൊപ്പം ഇവർ ഏറെ പ്രയത്നിച്ചിരുന്നു.
​പിന്നീട് 1980-കളിൽ കുടുംബസമേതം തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിലേക്ക് കുടിയേറുകയും, അവിടുത്തെ സഭാ പ്രവർത്തനങ്ങളിലും സുവിശേഷ മുന്നേറ്റങ്ങളിലും മരണം വരെ സജീവ സാന്നിധ്യമാവുകയും ചെയ്തു.
​മക്കൾ: പൊന്നമ്മ, ലീലാമ്മ, അച്ചൻകുഞ്ഞ്, സൂസമ്മ, ശാന്തമ്മ, അലക്സ്, തങ്കമ്മ, പാസ്റ്റർ എബ്രഹാം കൊണ്ടാഴി. സഹോദരൻ: പാസ്റ്റർ കെ.വി. വർഗീസ്, ഓതറ (ഐപിസി സീനിയർ ശുശ്രൂഷകൻ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading