ഐപിസി ഒഡിഷ സ്റ്റേറ്റിന് പുതിയ നേതൃത്വം
ഭുവനേശ്വർ / റായഗഡ: ഐപിസി ഒഡിഷ സ്റ്റേറ്റിന്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 16-ന് വിജയകരമായി സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കൺവെൻഷന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ 2026–2030 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്: പാസ്റ്റർ വി . ഡി . ബാബു, ഭുവനേശ്വർ, വൈസ് പ്രസിഡന്റ്: പാസ്റ്റർ ബിധൻ ചന്ദ്ര Hati, ബെർഹാംപൂർ, സെക്രട്ടറി: പാസ്റ്റർ സി .ഏൽ ജോണി , റായഗഡ, ജോയിന്റ് സെക്രട്ടറിമാർ: പാസ്റ്റർ സന്തോഷ് മജ്ഹി,ബാലേശ്വർ, പാസ്റ്റർ സത്യനാരായണ മഹാരാനാ, ബെർഹാംപൂർ – ട്രഷറർ: റ്റി . അനിമോൻ, കൊരാപുട്ട് എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ ബോർഡുകളുടെയും വിഭാഗങ്ങളുടെയും ഭാരവാഹികൾ :
സോദരി സമാജം പ്രസിഡന്റ്: സിസ്റ്റർ ഭാമീല മോഹൻ, പിവൈപിഎ പ്രസിഡന്റ്: പാസ്റ്റർ റോക്കി മദ്ദേയി, സൺഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ മൃഞ്ചയ ഡിഗൽ, പ്രയർ ബോർഡ്: പാസ്റ്റർ കെ മോഹനൻ, മിഷൻ ബോർഡ്: പാസ്റ്റർ ജോൺ മത്തായി എന്നിവരെയും തിരഞ്ഞെടുത്തു.
കൺവെൻഷന്റെ മുഖ്യാതിഥിയും ഗോവ സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റർ വി . ജെ . തോമസ് , പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്കായി സമർപ്പണ പ്രാർത്ഥന നടത്തി.
പുതിയ നേതൃത്വം 2026–2030 കാലയളവിൽ IPC Odisha State-ന്റെ പ്രവർത്തനങ്ങളെ ആത്മീയമായും സംഘടനാപരമായും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -


Comments are closed.