ലീഡ്സ് കീത്തിലി എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ന്
ലീഡ്സ്: കീത്തിലി ഓതന്റിക് സിറ്റി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ അഞ്ചാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കും. സഭാ സീനിയർ പാസ്റ്റർ പാസ്റ്റർ പോൾ യാനി ജയരാജ് അധ്യക്ഷത വഹിക്കും.

2021ൽ സഭ ആരംഭിച്ചതുമുതൽ നടത്തിവരുന്ന വാർഷിക കൺവെൻഷനിൽ ഇത്തവണ പാസ്റ്റർ ടി. എം. മാമച്ചൻ (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) മുഖ്യസന്ദേശം നൽകും. റിവൈവൽ വോയ്സ് ലീഡ്സ്, ലീഡ്സ് ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും. ബ്രദർ സഞ്ജു ടി. ചാക്കോ (കൺവെൻഷൻ കോർഡിനേറ്റർ) കൃതജ്ഞത അറിയിക്കും.
സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതൽ ആരാധനയും 11.30 മുതൽ സൺഡേസ്കൂൾ, യൂത്ത് മീറ്റിംഗ്, ലേഡീസ് ഫെലോഷിപ്പ്, ഇവാഞ്ചലിസം പ്രവർത്തനങ്ങളും നടന്നുവരുന്നു. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ ഈ കൂട്ടായ്മകളിൽ പങ്കെടുക്കുന്നുണ്ട്.

- Advertisement -


Comments are closed.