ഉത്തർപ്രദേശിലെ മലയാളി മിഷനറി പാസ്റ്റർ റെനിൽ ദാസൻ (40) നിത്യതയിൽ പ്രവേശിച്ചു
മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള ഇന്റേണൽ ഗ്രേസ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററും മലയാളി മിഷനറിയുമായ പാസ്റ്റർ റെനിൽ ദാസൻ (40) കർത്തൃസന്നിധിയിൽ ചേർന്നു.


കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 22) ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. രക്തസ്രാവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു.
പാസ്റ്റർ റെനിൽ ദാസൻ കർത്തൃശുശ്രൂഷയിൽ സമർപ്പിതനും കഠിനാധ്വാനിയും വിശ്വസ്തനുമായ ദൈവദാസനായിരുന്നു. ഉത്തർപ്രദേശിലെ മിഷനറി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം മിർസാപൂർ ഇന്റേണൽ ഗ്രേസ് ചർച്ചിന്റെ ശുശ്രൂഷയിൽ പ്രധാന പങ്കുവഹിച്ചു.
ഭാര്യയും ഒരു ചെറിയ മകനുമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളത്. അപ്രതീക്ഷിതമായ ഈ വേർപാട് കുടുംബത്തിനും സഭയ്ക്കും സഹപ്രവർത്തകർക്കും വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്.
ഈ ദുഃഖകരമായ വേളയിൽ പാസ്റ്റർ റെനിൽ ദാസന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമെന്ന് സഭാ നേതൃത്വം അഭ്യർഥിച്ചു.

- Advertisement -


Comments are closed.