ഇരുമ്പ് പൈപ്പുകൾ ശരീരത്തിൽ വീണ് തൃശൂരിൽ യുവാവ് മരിച്ചു

തൃശൂർ: അമിതഭാരം കയറ്റി അലക്ഷ്യമായി എത്തിയ പിക്കപ്പ് വാനിൽനിന്ന് കെട്ടഴിഞ്ഞ് വീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് പതിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുട്ടനെല്ലൂർ പട്ടിത്താനം വീട്ടിൽ ഷെറിൻ പി. ജോൺ (47) ആണ് മരിച്ചത്.

News Middle Advt Banner

കുട്ടനെല്ലൂർ റീജൻസി ക്ലബിന് സമീപം വെള്ളിയാഴ്ച (ഓഗസ്റ്റ് 21) രാവിലെ 10നാണ് അപകടം നടന്നത്. ഭക്ഷണം വാങ്ങുന്നതിനായി ബൈക്കിൽ പോകുകയായിരുന്ന ഷെറിൻ മുന്നിലെ ഓട്ടോറിക്ഷ വെട്ടിത്തിരിയുന്നത് കണ്ട് ബൈക്ക് നിർത്തിയപ്പോഴാണ് പിന്നാലെയെത്തിയ പിക്കപ്പ് വാനിൽനിന്ന് ഇരുമ്പ് പൈപ്പുകൾ കെട്ടഴിഞ്ഞ് ബൈക്കിനും ഷെറിനും മുകളിലേക്ക് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെറിൻ മരണപ്പെടുകയായിരുന്നു.

കുട്ടനെല്ലൂർ റീജൻസി ക്ലബിന് സമീപം പട്ടിത്താനം വീട്ടിൽ പരേതനായ ജോൺ ജോസഫിന്റെ മകനാണ് ഷെറിൻ.

അവിവാഹിതനായ ഷെറിൻ സോഫ്റ്റ്‌വെയർ എൻജിനീയറും ഗ്രാഫിക് ഡിസൈനറുമായിരുന്നു. തൃശൂർ ഗ്ലോബൽ റീച്ച് മിഷൻ സഭാംഗമായിരുന്നു.

മാതാവ്: സൂസി ജോൺ. സഹോദരി: ഷീന ടോമി.

ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാലിന് കരിപ്പകുന്ന് ശാലേം ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading