ആദ്യകാല നോർത്ത് ഇന്ത്യൻ മിഷണറി ഏലിയാമ്മ വർഗ്ഗീസ് അമൃത്സറിൽ നിത്യതയിൽ

അമൃത്സർ: ബൈബിൾ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ. ബേബി വർഗ്ഗീസിന്റെ സഹധർമ്മിണിയും വടക്കേ ഇന്ത്യയിലെ ആദ്യകാല ക്രൈസ്തവ മിഷണറി പ്രവർത്തകയുമായ ഏലിയാമ്മ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

49 വർഷം വടക്കേ ഇന്ത്യയിലെ ക്രൈസ്തവ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന ഏലിയാമ്മ വർഗ്ഗീസ് സമർപ്പിത മിഷണറിയും പ്രാർത്ഥനാ പോരാളിയും എഴുത്തുകാരിയുമായിരുന്നു. റവ. ബേബി വർഗ്ഗീസിനൊപ്പം മിഷൻ പ്രവർത്തനങ്ങളിൽ സഹപ്രവർത്തകയായി സേവനമനുഷ്ഠിച്ച അവർ വടക്കേ ഇന്ത്യയിലെ സഭകളുടെ വളർച്ചയ്ക്കും വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.

വടക്കേ ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഹിന്ദി, പഞ്ചാബി ഭാഷകളിലേക്ക് നിരവധി ക്രൈസ്തവ ഗാനങ്ങളും സൺഡേ സ്കൂൾ പുസ്തകങ്ങളും പരിഭാഷപ്പെടുത്തുന്നതിലും ശ്രദ്ധേയമായ സേവനം ചെയ്തു. പ്രാർത്ഥനാജീവിതത്തിലും ആത്മീയ ശുശ്രൂഷയിലും മാതൃകയായിരുന്ന ഏലിയാമ്മ വർഗ്ഗീസ് നിരവധി വിശ്വാസികൾക്ക് ആത്മീയ പ്രചോദനമായിരുന്നു.

പൂർണ്ണമായും പഞ്ചാബികളുടെ ഇടയിൽ പ്രവർത്തിക്കുകയും പതിനായിരക്കണക്കിന് ആളുകളെ വിശ്വാസത്തിലേക്ക് നയിച്ചു.നൂറ് കണക്കിന് പേരെ സുവിശേഷ വേലയ്ക്കായി വാർത്തെടുക്കുകയും അമൃത്സറിലെ ബൈബിൾ ചർച്ച് ഓഫ് ഗോഡിന്റെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ കുടുംബത്തോടൊപ്പം വർഷങ്ങളോളം സജീവമായി പ്രവർത്തിച്ച അവർ വടക്കേ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ സാക്ഷ്യം അവശേഷിപ്പിച്ചാണ് വിടവാങ്ങുന്നത്.

കൊല്ലം കൊളുത്തുപ്പുഴ സ്വദേശിയായിരുന്നു പരേത.

മക്കൾ: പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്,പാസ്റ്റർ ആഷിഷ് വർഗ്ഗീസ്

മരുമക്കൾ: ഷേർലി ഡെന്നീസ്, മീനു ആശിഷ്

സംസ്കാര ശുശ്രൂഷകൾ: ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 11ന് അമൃത്സർ ബൈബിൾ ചർച്ച് ഓഫ് ഗോഡ് ആരാധന ഭവനിൽ നടക്കും. ആനം സിനിമയ്ക്ക് പിന്നിൽ കോർട്ട് റോഡിലാണ് ആരാധന ഭവൻ സ്ഥിതി ചെയ്യുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading