ഷൈമി ജോയൽ യുകെയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കുമളി: കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കമ്പമെട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനിച്ചൻ ജോർജിന്റെ മകൻ ജോയലിന്റെ ഭാര്യ ഷൈമി ജോയൽ യുകെയിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തൃശ്ശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകളാണ് പരേതയായ ഷൈമി ജോയൽ. പീച്ചി മാരായിക്കൽ ഐ.പി.സി. എബനേസർ സഭാംഗമായിരുന്നു.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. സംസ്കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.

- Advertisement -

Comments are closed.