ഉത്തരേന്ത്യൻ മിഷ്ണറി പാസ്റ്റർ എ.കെ. ബിനോയി അക്കരെ നാട്ടിൽ
സഹാറൻപൂർ: ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സമർപ്പിതനായി പ്രവർത്തിച്ചിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി പാസ്റ്റർ എ.കെ. ബിനോയി നിര്യാതനായി.


ഉത്തർപ്രദേശിലെ സഹാറൻപൂർ കേന്ദ്രീകരിച്ച് സഭാ ശുശ്രൂഷയും സുവിശേഷ പ്രവർത്തനങ്ങളും നടത്തി വരികയായിരുന്നു.
ഗ്വാളിയാർ, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സേവനം ചെയ്തു. ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്ന് ബി.ടി.എച്ച്. പഠനം പൂർത്തിയാക്കിയ അദ്ദേഹം പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസത്തോടെ ശുശ്രൂഷ തുടർന്നു.
ഭാര്യ ബിൻസി. മക്കൾ അൻമോൾ, അക്സ.
സംസ്കാരം പിന്നീട്

- Advertisement -


Comments are closed.