യുകെയിൽ അന്തരിച്ച ഏഞ്ചലിന്റെ പൊതുദർശനം ഓഗസ്റ്റ് 28ന്; സംസ്കാരം 29ന്
യുകെ: ബാസിൽഡണ്ണിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ (28) പൊതുദർശനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയാണ് പൊതുദർശന സമയം.

പാറേൽ മാത്യു ജോർജ് (മോനി) – മിനിമോൾ ദമ്പതികളുടെ മകളാണ് ഏഞ്ചൽ. ആനന്ദപ്പള്ളി സ്വദേശി ജെറോമാണ് ഭർത്താവ്. ദമ്പതികൾക്ക് ഒമ്പത് മാസം പ്രായമുള്ള ഒരു മകനുണ്ട്. കണ്ടനെല്ലൂർ ജെറിയും മോനിയമ്മയുമാണ് ജെറോമിന്റെ മാതാപിതാക്കൾ.
ഐപിസി ആനന്ദപ്പള്ളി അഗാപ്പേ ചർച്ചിന്റെ ചുമതലയിൽ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മുതൽ മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലിവ് മാർത്തോമ പാരിഷ് ഹാളിൽ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -


Comments are closed.