ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ കുടുംബസംഗമം സമാപിച്ചു.
ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ (ബിസിപിഎ) 22-ാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി.

കൊത്തന്നൂർ കെ. ആർ.സി എബനേസർ ചർച്ച് ഓഫ് ഗോഡ് നാളിൽ നടന്ന സമ്മേളനത്തിന് പാസ്റ്റർ ലാൻസൺ പി. മത്തായി അധ്യക്ഷൻ ആയിരുന്നു.
ക്രൈസ്തവ മാധ്യമപ്രവർത്തകർ ക്രിസ്‌തീയ മൂല്യങ്ങൾ , സത്യസന്ധത, സാമൂഹിക പ്രതിബദ്ധത എന്നിവ മുറുകെപ്പിടിച്ചു കൊണ്ട് സമൂഹത്തിൽ പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ചാക്കോ കെ തോമസ് പറഞ്ഞു.
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനപ്പുറം , സമൂഹത്തിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , വൈസ് പ്രസിഡന്റ് ജോമോൻ ജോൺ, ചമ്പക്കുളം , പബ്ലിഷർ മനീഷ് ഡേവിഡ് എന്നിവരും പ്രസംഗിച്ചു.
ഡേവീസ് ഏബ്രഹാം ഗാനശുശ്രൂഷ നിർവഹിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ ബെൻസൺ ചാക്കോ, സിസ്റ്റർ റൊൺസി ഡേവീസ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തി.
രക്ഷാധികാരി പാസ്റ്റർ ജോസ് മാത്യു സമാപന സന്ദേശവും അനുഗ്രഹ പ്രാർഥനയും നടത്തി.
ജോയിന്റ് സെക്രട്ടറി ജോസ് വലിയകാലായിൽ സ്വാഗതവും ട്രെഷറർ ഡേവീസ് ഏബഹാം നന്ദിയും രേഖപ്പെടുത്തി.

- Advertisement -


Comments are closed.