ഡോ. പോൾ ദിനകരൻ കൂടികാഴ്ചക്കിടയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയ്ക്ക് ബൈബിൾ സമ്മാനിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ ഡോ. പോൾ ദിനകരന്റെ നേതൃത്വത്തിലുള്ള ക്രൈസ്തവ സഭാ നേതാക്കളുടെയും മുസ്ലിം നേതാക്കളുടെയും പ്രതിനിധിസംഘം ഓഗസ്റ്റ് 10-ന് സന്ദർശിച്ചു.
തമിഴ്നാട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഫെലിക്സ് ജെറോൾഡിന്റെ പിന്തുണയോടെയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ വിവിധ മത-സമുദായങ്ങളിലെ ജനങ്ങൾക്ക് സേവനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിനിധിസംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനിടെ ഡോ. പോൾ ദിനകരൻ മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് ബൈബിൾ സമ്മാനിച്ചു.
കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള എഫ്.സി.ആർ.എ. ഭേദഗതി ബില്ലും 2010-ലെ എഫ്.സി.ആർ.എ നിയമത്തിലെ 15-ാം വകുപ്പും സംബന്ധിച്ച ആശങ്കകളും പ്രതിനിധിസംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
തുടർന്ന് ഓഗസ്റ്റ് 11-ന് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ച എഫ്.സി.ആർ.എ ഭേദഗതി ബിൽ പിൻവലിക്കണമെന്നും 2010-ലെ എഫ്.സി.ആർ.എ നിയമത്തിലെ 15-ാം വകുപ്പ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ആരാധനാലയങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സേവനം നടത്തുന്ന സംഘടനകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. വിവിധ മത-സമുദായങ്ങളിൽപ്പെട്ട ജനങ്ങളെ സേവിക്കുന്ന സംഘടനകളുടെ പ്രവർത്തനം സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിച്ച തമിഴ്നാട് മുഖ്യമന്ത്രിക്കും സർക്കാരിനും ഡോ. പോൾ ദിനകരൻ നന്ദി അറിയിച്ചു.

- Advertisement -


Comments are closed.