ഐ.പി.സി കാനഡ റീജിയൻ സൺഡേ സ്കൂളിന് പുതിയ നേതൃത്വം

ടൊറന്റോ: ഐ.പി.സി കാനഡ റീജിയൻ സൺഡേ സ്കൂളിന്റെ 2026–2029 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വനിരയെ തെരഞ്ഞെടുത്തു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും വചനപഠനത്തിനും കൂടുതൽ പ്രാധാന്യം നൽകി സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ടീം ചുമതലയേൽക്കുന്നത്.

ഐ.പി.സി കാനഡ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ. ബെന്നിന്റെ അധ്യക്ഷതയിലും റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസിന്റെ നേതൃത്വത്തിലും ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.

ദി എക്സാൾട്ടേഴ്സ് ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ വർഗീസ് ഈശോ ഡയറക്ടറായും, ബ്രദർ ജെനസിസ് ജോർജ് അസിസ്റ്റന്റ് ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. ഒഷാവ എബനേസർ കേരള പെന്തക്കോസ്തൽ ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ സെനോ ബെൻ സണ്ണി സെക്രട്ടറിയായും, രവി എബി പോൾ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കായി ഐ.പി.സി കാനഡ റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പെനിയേൽ ചെറിയാൻ അനുഗ്രഹപ്രാർത്ഥന നടത്തി.

പുതിയ തലമുറയെ ദൈവവചനത്തിൽ ഉറപ്പിക്കുകയും ക്രിസ്തീയ മൂല്യങ്ങളിൽ വളർത്തുകയും കുട്ടികളുടെ ആത്മീയ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വരും വർഷങ്ങളിൽ മുൻഗണന നൽകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading