പ്രളയദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് സിബിസിഐ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ എല്ലാ രൂപതകളോടും വിശ്വാസസമൂഹത്തോടും ആഹ്വാനം ചെയ്ത് കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ദുരിതബാധിതരുടെ പുനരധിവാസത്തിനും അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഉദാരമായ സാമ്പത്തിക സഹായവും അവശ്യസാധനങ്ങളും നല്‍കണമെന്ന് സിബിസിഐ അഭ്യര്‍ഥിച്ചു.
പ്രളയബാധിത പ്രദേശങ്ങളില്‍ സഭയുടെ വിവിധ സാമൂഹ്യസേവന വിഭാഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും ഇതിനോടകം രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കാളികളായിട്ടുണ്ടെന്ന് സിബിസിഐ അറിയിച്ചു. ഭക്ഷണം, കുടിവെള്ളം, മരുന്ന്, വസ്ത്രങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ലഭ്യമാക്കുന്നതിനനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അറിയിച്ചു.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ എല്ലാ രൂപതകളും ഇടവകകളും വിശ്വാസികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദുരിതബാധിതര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മാതൃകയായി ദുരിതത്തിലായ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കേണ്ട സമയമാണിതെന്നും സിബിസിഐയുടെ ആഹ്വാനത്തില്‍ വ്യക്തമാക്കുന്നു.


- Advertisement -

Comments are closed.