അഗാപെ ചർച്ച് ഖത്തർ ഒരുക്കുന്ന ‘ഡിവൈൻ എൻകൗണ്ടർ 2026’ ആഗസ്റ്റ് 4 മുതൽ 7 വരെ
ദോഹ: അഗാപെ ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ‘Divine Encounter 2026’ എന്ന പേരിൽ നാല് ദിവസത്തെ പ്രത്യേക ആത്മീയ സംഗമം 2026 ആഗസ്റ്റ് 4 മുതൽ 7 വരെ ദോഹയിലെ ഐൻ ഖാലിദിലുള്ള അഗാപെ ചർച്ച് ആരാധനാലയത്തിൽ നടക്കും.
ഈ പ്രത്യേക ആത്മീയ സംഗമത്തിൽ ദൈവവചനം പാസ്റ്റർ സജിമോൻ തങ്കച്ചൻ ശുശ്രൂഷിക്കും. സമകാലിക സഭയ്ക്കും വിശ്വാസജീവിതത്തിനും ആത്മീയ ഉണർവ് പകരുന്ന ദൈവവചന സന്ദേശങ്ങൾ അദ്ദേഹം പങ്കുവെക്കും.
പാസ്റ്റർ ജെയിംസ് ജോണിന്റെ നേതൃത്വത്തിൽ അഗാപെ ചർച്ച് ഖത്തർ ക്വയറും പ്രത്യേക ഗാനശുശ്രൂഷയിലൂടെ ആരാധനയെ അനുഗ്രഹീതമാക്കും.
ഈ ആത്മീയ സംഗമങ്ങൾക്ക് അഗാപെ ചർച്ച് ഖത്തറിന്റെ ലീഡ് പാസ്റ്ററായ പാസ്റ്റർ ലാലു ജേക്കബ് അധ്യക്ഷത വഹിക്കുകയും നേതൃത്വം നൽകുകയും ചെയ്യും.
വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും ദൈവസാന്നിധ്യത്തിന്റെ പുതിയ അനുഭവത്തിനും വഴിയൊരുക്കുന്ന ഈ നാല് ദിവസത്തെ അനുഗ്രഹീത സമ്മേളനത്തിലേക്ക് ഖത്തറിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളെയും ദൈവമക്കളെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.


- Advertisement -


Comments are closed.