ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്‌കൂൾസ് അസോസിയേഷന്റെ “ബെസ്റ്റ് 2026” ആത്മീയ പരിശീലനം ഓഗസ്റ്റ് 15-ന്
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്‌കൂൾസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “ബെസ്റ്റ് 2026” (ബൈബിൾ വിദ്യാഭ്യാസവും ആത്മീയ പരിശീലനവും) എന്ന പേരിൽ പ്രത്യേക ഏകദിന പരിശീലന പരിപാടി ഓഗസ്റ്റ് 15 ശനിയാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ മയൂർ വിഹാർ ഫേസ്–3-ലെ സെന്റ് മേരീസ് സ്കൂളിൽ പരിപാടി നടക്കും.
“മൈൽസ്റ്റോൺ ” എന്നതാണ് ഈ വർഷത്തെ പരിശീലനത്തിന്റെ പ്രമേയം. ആത്മീയ ജീവിതത്തിലും ബൈബിൾ പഠനത്തിലും കൂടുതൽ ആഴം കൈവരിക്കാൻ സഹായകമായ വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പാസ്റ്റർ മോസസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തും. സിസ്റ്റർ കരിഷ്മ ജോസഫും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും.
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്‌കൂൾസ് അസോസിയേഷൻ ചെയർമാൻ പാസ്റ്റർ സന്തോഷ് ടി.സി., വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസഫ്, സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
സൺഡേ സ്‌കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സഭാ പ്രവർത്തകർ എന്നിവർക്ക് ആത്മീയ പരിശീലനവും ബൈബിൾ വിദ്യാഭ്യാസത്തിലെ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാസ്റ്റർ സന്തോഷ് ടി.സി, തോമസ് ഗീവർഗീസ്,, രഞ്ജിത് ജോയ്,, ലിന്റോ പി. തോമസ്, എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.


- Advertisement -


Comments are closed.