നവി മുംബൈയിൽ കാമോത്തെ ഏ.ജി സഭയുടെ സുവിശേഷ മഹായോഗം ആഗസ്റ്റ് 28, 29 തീയതികളിൽ
നവി മുംബൈ: കാമോത്തെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവിശേഷ മഹായോഗം 2026 ആഗസ്റ്റ് 28, 29 തീയതികളിൽ നടക്കും. കാമോത്തെ മാനസരോവർ റെയിൽവേ സ്റ്റേഷന് സമീപം ഫെഡറൽ ബാങ്കിനടുത്തുള്ള കരാടി സമാജ് ഹാളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ സുവിശേഷ പ്രസംഗകൻ പാസ്റ്റർ അനീഷ് കാവാലം മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. റവ. ജോസഫ് ചെറിയാൻ മഹായോഗം ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂഷകൻ റവ. തോമസ് ജോസഫ് അധ്യക്ഷത വഹിക്കും.
സ്തുതിയാരാധനയ്ക്കും സംഗീത ശുശ്രൂഷകൾക്കും കേരളത്തിൽ നിന്നുള്ള ബ്രദർ ജെയ്സൺ ഡാനിയേൽ, ബ്രദർ സുബിൻ കോട്ടയം, മുംബൈയിൽ നിന്നുള്ള പാസ്റ്റർ ജോബിൻ പൻവേൽ എന്നിവർ നേതൃത്വം നൽകും. കാമോത്തെ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഗായകസംഘവും ഗാനശുശ്രൂഷയിൽ പങ്കുചേരും.
“ഇങ്ങോട്ടു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ കേൾപ്പിൻ” (യോശുവ 3:9) എന്ന തിരുവചന സന്ദേശത്തെ മുൻനിർത്തിയാണ് മഹായോഗം സംഘടിപ്പിക്കുന്നത്.
കൂപാസ്റ്റർ തോമസ് ജോസഫ്, ബ്രദർ ജെയ്സൺ തോമസ്,ബ്രദർ ജോയൽ ജോൺസൺ, ബ്രദർ ഷാജി നായർ , ബ്രദർ രാജു ജോസഫ് എന്നിവർ നേതൃത്വം നൽകും


- Advertisement -


Comments are closed.