പ്രൊഫ. ജെസ്സിലി രാജന് നാല് ഇന്ത്യൻ പേറ്റന്റുകൾ ലഭിച്ചു

ചെങ്ങന്നൂർ, പെണ്ണുക്കര: നവിമുംബൈയിലെ ഐറോളിയിലുള്ള ദത്താ മേഗേ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറായ മിസ്സ് ജെസ്സിലി രാജൻ നാല് നൂതന ഗവേഷണ ആശയങ്ങൾക്ക് ഇന്ത്യ ഗവൺമെന്റിന്റെ പേറ്റന്റിന് അർഹയായി.
“കോൺക്രീറ്റ് മിശ്രിതം”, “സ്മാർട്ട് ഫ്ലോ”, “സൈക്ലോമാർക്ക് മീറ്റർ”, “സ്വയം ജലനിർഗമന ശേഷിയുള്ള പേവർ ബ്ലോക്ക്” എന്നീ വിഷയങ്ങളിലാണ് പേറ്റന്റുകൾ ലഭിച്ചിരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ് മേഖലയിലെ നവീന ഗവേഷണങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും നൽകിയ വിലപ്പെട്ട സംഭാവനകളുടെ അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

News Middle Advt Banner

വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മികവ് പുലർത്തിയ ജെസ്സിലി രാജൻ, പൂനെ സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ഒന്നാം റാങ്കോടെയും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചെന്നൈ ക്യാമ്പസിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ എം.ടെക് ഒന്നാം റാങ്കോടെയും വിജയിച്ചു. തുടർന്ന് അമേരിക്കയിലെ നോർത്ത് ഡക്കോട്ട സ്റ്റേറ്റ് സർവകലാശാലയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയ അവർ ഇപ്പോൾ മുംബൈ സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണം (പി.എച്ച്.ഡി) നടത്തിവരികയാണ്.

പെണ്ണുക്കര സ്വദേശിനിയായ ജെസ്സിലി രാജൻ, പെണ്ണുക്കര ചർച്ച് ഓഫ് ഗോഡ് സഭാംഗവും ക്രൈസ്തവ എഴുത്തുപുരയിലെ എഴുത്തുകാരൻ രാജൻ പെണ്ണുക്കരയുടെ മകളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading